Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐഫോൺ 6 പൊട്ടിത്തെറിച്ച്​ കണ്ണിനും കൈകൾക്കും പരിക്കേറ്റു; ആപ്പിളിനോട്​ ഭീമൻ തുക നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ യുവാവ്​
cancel
camera_alt

Representative image

Homechevron_rightTECHchevron_rightTech Newschevron_rightഐഫോൺ 6...

ഐഫോൺ 6 പൊട്ടിത്തെറിച്ച്​ കണ്ണിനും കൈകൾക്കും പരിക്കേറ്റു; ആപ്പിളിനോട്​ ഭീമൻ തുക നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ യുവാവ്​

text_fields
bookmark_border

കൈയ്യിലിരുന്ന്​ ഐഫോൺ 6 പൊട്ടിത്തെറിച്ച്​ കണ്ണിനും കൈത്തണ്ടക്കും പരിക്കേറ്റ യുവാവ്​ ആപ്പിളിനെതിരെ ഭീമൻ തുക നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ കേസ്​ നൽകി. ടെക്​സസ്​ സ്​റ്റേറ്റിലെ ഹോപ്​കിൻസ്​ കൗണ്ടിയിലെ റോബർട്ട്​ ഫ്രാങ്ക്​ലിൻ എന്നയാളാണ്​ 50 ലക്ഷം ഡോളറിലധികം നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ ആപ്പിളിനെതിരെ കഴിഞ്ഞ ദിവസം കേസ്​ ഫയൽ ചെയ്​തിരിക്കുന്നത്​. 2018ൽ ഫ്രാങ്ക്​ലിൻ വാങ്ങിയ ആപ്പിളി​െൻറ ഐഫോൺ 6 എന്ന മോഡൽ 2019ലായിരുന്നു പൊട്ടിത്തെറിച്ചത്​.

2019 ആഗസ്​ത്​ 15നായിരുന്നു സംഭവം. ഫോണിൽ പാട്ട്​ കേട്ടുകൊണ്ടിരിക്കവേ, ഇടക്കിടെ പാട്ട്​ നിലയ്ക്കാൻ തുടങ്ങുന്നത്​ അദ്ദേഹം ശ്രദ്ധിച്ചു. എന്താണ്​ സംഭവിക്കുന്നതെന്ന്​ പരിശോധിക്കാനായി ഫോൺ കൈയ്യിലെടുത്തതായിരുന്നു. എന്നാൽ, കൈയ്യിലിരുന്നുകൊണ്ട്​ തന്നെ ഫോൺ ഫ്രാങ്ക്​ലി​െൻറ മുഖം ലക്ഷ്യമാക്കി പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ കണ്ണുകൾക്ക്​ പരിക്കേറ്റിരുന്നു. കൂടാതെ അതി​െൻറ ആഘാതത്തിൽ തറയിലേക്ക്​ വീണ്​ ​വലത്​ കൈത്തണ്ടയ്​ക്കും പരിക്കേറ്റതായി ഫ്രാങ്ക്​ലിൻ പരാതിയിൽ പറയുന്നു.

ഫോൺ പൊട്ടിത്തെറിക്കാൻ കാരണം ബാറ്ററി തകരാറാണെന്നും​ അദ്ദേഹം ആരോപിച്ചു. ഐഫോൺ 6 മോഡലിൽ ബാറ്ററി പ്രശ്​നങ്ങളുണ്ടെന്നും ഫോൺ അതിനാൽ അമിതമായി ചൂടാകുന്ന സാഹചര്യമുണ്ടെന്നും ഫ്രാങ്ക്​ലിൻ പറഞ്ഞു. 6 എന്ന മോഡൽ വിശ്വസിച്ച്​ ഉപയോഗിക്കാൻ കഴിയില്ലെന്നും പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊട്ടിത്തെറിക്കു​േമ്പാഴുള്ള ഫോണി​െൻറ അവസ്ഥയെ കുറിച്ച്​ പരാതിയിൽ പരാമർശിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleiPhone 6iPhone 6 explodesphone blast
News Summary - youth sues Apple after the battery on his iPhone 6 explodes and causing injuries
Next Story