
നിങ്ങൾ, നിങ്ങൾക്ക് തന്നെ സന്ദേശമയക്കൂ ! വാട്സ്ആപ്പിലെ 'സെൽഫ് മെസ്സേജിങ്ങി'നെ കുറിച്ച് അറിയാം...
text_fieldsസന്ദേശങ്ങളും മീഡിയ ഫയലുകളും അയക്കാനായി മാത്രമല്ല, നമ്മളിൽ പലരും വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതൽ തവണ തുറന്നുനോക്കുന്ന ആപ്പെന്ന നിലക്ക് വാട്സ്ആപ്പ് മറ്റ് പല കാര്യങ്ങൾക്ക് കൂടി ഉപയോപ്പെടാറുണ്ട്. ഉദാഹരണത്തിന്, പിന്നീട് കാണാനും വായിക്കാനുമൊക്കെയായി ഓൺലൈൻ സൈറ്റുകളിലെ വാർത്തകളും യൂട്യൂബിൽ നിന്നുമുള്ള ലിങ്കുകളുമൊക്കെ വാട്സ്ആപ്പിൽ ശേഖരിച്ചുവെക്കുന്നവർ ഏറെയാണ്.
മറ്റൊരാൾക്ക് അയച്ചുകൊടുത്ത് അവരെ ശല്യപ്പെടുത്തുന്നതിന് പകരം, പലരും ഗ്രൂപ്പുകൾ നിർമിച്ച് അതിലാണ് അവരുടെ പ്രധാനപ്പെട്ട രേഖകളും ലിങ്കുകളുമൊക്കെ ശേഖരിച്ച് വെക്കാറുള്ളത്. എന്നാൽ, ഇനി വാട്സ്ആപ്പ് യൂസർമാർ അത്തരം കാര്യങ്ങൾക്ക് ഇത്രയും കഷ്ടപ്പെടേണ്ടതില്ല. വാട്സ്ആപ്പ് യൂസർമാർക്ക് ഇനി സ്വന്തം നമ്പറിലേക്ക് തന്നെ സന്ദേശങ്ങൾ അയക്കാവുന്നതാണ്.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WABetaInfo) നല്‍കുന്ന വിവര പ്രകാരം, വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകൾക്കായി സ്വയം സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ഫീച്ചര്‍ പരീക്ഷിച്ചുവരികയാണ്. വാട്ട്‌സ്ആപ്പ് ബീറ്റയുടെ ആൻഡ്രോയിഡ് 2.22.24.2 പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയത്.
വാട്സ്ആപ്പിൽ സന്ദേശമയക്കാനായി കോൺടാക്ട് ലിസ്റ്റിലേക്ക് പോകുമ്പോൾ ഇനി 'Me' എന്ന ഒരു കോൺടാക്ട് കൂടി പ്രത്യക്ഷപ്പെടും. അതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള സന്ദേശമയക്കാം. ഒരു വാട്സ്ആപ്പ് അക്കൗണ്ട് പലയിടങ്ങളിലായി പല ഡിവൈസുകളിലും ഉപയോഗിക്കുന്നവരുണ്ട്. അത്തരക്കാർക്ക്, ഫയലുകൾ ഉപകരണങ്ങൾക്കിടയിൽ കൈമാറാൻ പുതിയ സെൽഫ് മെസ്സേജിങ് ഫീച്ചർ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
