ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ ഓഡിയോ ഇനി എപ്പോൾ വേണമെങ്കിലും മാറ്റാം; പുതിയ ഫീച്ചറുമായി മെറ്റ
text_fieldsഇൻസ്റ്റഗ്രാമിൽ നിങ്ങൾ പങ്കുവെച്ച പോസ്റ്റിന് ഓഡിയോ ആഡ് ചെയ്യാൻ മറന്നോ? അല്ലെങ്കിൽ മുമ്പ് പങ്കുവെച്ച പോസ്റ്റുകൾക്ക് ഓഡിയോ നൽകണമെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ. ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം.
ഇനിമുതൽ നിങ്ങൾക്ക് മുമ്പ് പങ്കുവെച്ച പോസ്റ്റുകൾക്ക് ഓഡിയോ നൽകാം. ഇതുവരെയും ഇത്തരത്തിൽ പഴയ പോസ്റ്റുകൾക്ക് ഓഡിയോ നൽകണമെങ്കിൽ അത് ഡിലീറ്റ് ചെയ്യേണ്ടിയിരുന്നു. എന്നാൽ ഇനിമുതൽ ഇൻസ്റ്റാഗ്രാം ഫീഡ് പോസ്റ്റുകളിലെ ഓഡിയോ ഉപയോക്താക്കൾക്ക് മാറ്റിസ്ഥാപിക്കാം. ഇതുവരെ പഴയ പോസ്റ്റുകളിലെ പാട്ടുകൾ മാറ്റണമെങ്കിൽ ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ടാണ് പുതിയ ഫീച്ചറിലൂടെ ഒഴിവാകുന്നത്.
പുതുതായി അവതരിപ്പിച്ച റീപ്ലേസ് ഓഡിയോ ടൂൾ ഉപയോഗിച്ച് പോസ്റ്റിലെ ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ, റീച്ച് എന്നിവ നഷ്ടപ്പെടാതെ തന്നെ ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഓഡിയോ മാറ്റാൻ സാധിക്കും. ക്രിയേറ്റർമാർക്ക് തങ്ങളുടെ കണ്ടന്റുകളിൽ കൂടുതൽ സർഗ്ഗാത്മക നിയന്ത്രണം നൽകുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്ന് മെറ്റ വ്യക്തമാക്കി.
പുതിയ ഫീച്ചറിന്റെ പ്രധാന സവിശേഷതകൾ;
- പോസ്റ്റുകളുടെ നിലവിലെ ലൈക്കുകളും കമന്റുകളും മാറാതെ തന്നെ സൗണ്ട് ട്രാക്ക് അപ്‌ഡേറ്റ് ചെയ്യാം
- പുതിയ സംഗീത ട്രെൻഡുകൾക്കനുസരിച്ച് പഴയ പോസ്റ്റുകൾ പുതുക്കിയെടുക്കാൻ ഇത് സഹായിക്കും
- പോസ്റ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇടേണ്ട ആവശ്യം വരുന്നില്ല
- മാറ്റങ്ങൾ വരുത്തേണ്ട ഇൻസ്റ്റഗ്രാം പോസ്റ്റിലേക്ക് പോവുക
- പോസ്റ്റിന്റെ മുകളിൽ വലതുഭാഗത്തുള്ള രണ്ട് വരകളുള്ള മെനുവിൽ ടാപ്പ് ചെയ്യുക
- താഴേക്ക് സ്ക്രോൾ ചെയ്ത് എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
- തുടർന്ന് അവിടെ കാണുന്ന ഓപ്ഷൻ വഴി പുതിയ ഓഡിയോ നൽകി മാറ്റങ്ങൾ സേവ് ചെയ്യാം
ഉപയോക്താക്കൾക്കിടയിൽ അത്രകണ്ട് സ്വീകാര്യത നേടാത്ത ചില ഫീച്ചറുകൾ ഇൻസ്റ്റഗ്രാം അടുത്തിടെ പിൻവലിച്ചിരുന്നു. പബ്ലിക് അക്കൗണ്ടുകളിലെ ഫോട്ടോകൾ എഐ ഉപയോഗിച്ച് മാറ്റാൻ അനുവദിച്ചിരുന്ന ഫീച്ചറും, ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്ക് അബദ്ധത്തിൽ ഫോട്ടോകൾ അയക്കാനിടയാക്കിയ ഇൻസ്റ്റന്റ്സ് ഫീച്ചറുമാണ് കമ്പനി അടുത്തിടെ വിവാദങ്ങളെ തുടർന്ന് മാറ്റിയത്. ഇതിനു ശേഷമാണ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ ഈ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

