Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇന്ത്യയിൽ യാഹൂ വാർത്താ...

ഇന്ത്യയിൽ യാഹൂ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു

text_fields
bookmark_border
ഇന്ത്യയിൽ യാഹൂ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു
cancel

ന്യൂഡൽഹി: ഇന്ത്യയിൽ യാഹൂവി​െൻറ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച്​ അമേരിക്കൻ ടെക് കമ്പനിയായ വെറൈസന്‍ മീഡിയ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ്​ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന്​ കമ്പനി വ്യക്​തമാക്കി. ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാന്‍സ് ഉള്‍പ്പടെയുള്ള വാര്‍ത്താ - വിനോദ സൈറ്റുകളുടെ പ്രവര്‍ത്തനം ഏതാനും ദിവസങ്ങള്‍ക്കകം നില​ക്കും. എന്നാല്‍ യാഹൂ മെയില്‍, യാഹു സെര്‍ച്ച് എന്നിവ രാജ്യത്ത് ലഭ്യമാകും.

ന്യൂസ്​ വെബ്‌സൈറ്റുകള്‍ക്ക് 26 ശതമാനത്തില്‍ കൂടുതല്‍ ഫോറിന്‍ ഡയറക്​ട്​ ഇന്‍വെസ്റ്റ്‌മെൻറ്​ (എഫ്.ഡി.ഐ) വിലക്കികൊണ്ടുള്ള ചട്ടമാണ് ഇന്ത്യയിലെ സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണമെന്ന് വെറൈസന്‍ മീഡിയ വക്താവ് ഏപ്രില്‍ ബോയ്​ഡ്​ പറഞ്ഞു.

ഒക്ടോബര്‍ മുതലായിരുന്നു മാധ്യമ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപം പരിമിതപ്പെടുത്തി കൊണ്ടുള്ള എഫ്.ഡി.ഐ ചട്ടം രാജ്യത്ത്​ നടപ്പിലാക്കിയത്​. ഡിജിറ്റല്‍ മേഖലയിലടക്കമുള്ളവക്ക് ചട്ടം ബാധകമാണ്. 2020 നവംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം നടത്തുന്നുണ്ടങ്കിലും വെറൈസണിന് അംഗീകാരം ലഭിച്ചിരുന്നില്ല.

2017 -ലായിരുന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെറൈസണ്‍ എന്ന കമ്പനി യാഹൂവിനെ ഏറ്റെടുക്കുന്നത്​. ഈ തീരുമാനത്തിലേക്ക് തങ്ങള്‍ പെട്ടെന്ന് എത്തിചേരുകയല്ലായിരുന്നുവെന്നും പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടായിരുന്നതായും അവര്‍ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YahooIndiaYahoo news sites
News Summary - Yahoo news sites to shut down in India
Next Story