Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ഡിസംബർ 15ന്​ ഞങ്ങൾ...

'ഡിസംബർ 15ന്​ ഞങ്ങൾ പ്രവർത്തനം നിർത്തും'; ഗുഡ്​ ബൈ പറയാനൊരുങ്ങി യാഹൂ ഗ്രൂപ്പ്​സ്​

text_fields
bookmark_border
ഡിസംബർ 15ന്​ ഞങ്ങൾ പ്രവർത്തനം നിർത്തും; ഗുഡ്​ ബൈ പറയാനൊരുങ്ങി യാഹൂ ഗ്രൂപ്പ്​സ്​
cancel

ഫേസ്​ബുക്കും ഗൂഗ്​ളുമൊക്കെ സോഷ്യൽ മീഡിയ സേവനങ്ങളുമായി വരുന്നതിന്​ മുമ്പ് ആളുകൾക്കിടയിൽ​ ഒാൺലൈൻ കൂട്ടായ്​മയുണ്ടാക്കിയ യാഹൂ ഗ്രൂപ്പ്​ ഒടുവിൽ അതി​െൻറ പ്രവർത്തനം നിർത്തുന്നു. ഇൗ വർഷം ഡിസംബർ 15ന്​ പ്രവർത്തനം നിർത്തുമെന്ന്​ യാഹൂ ഗ്രൂപ്പ്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഒരുകാലത്ത്​ ഏറ്റവും വലിയ മെസ്സേജ്​ പ്ലാറ്റ്​ഫോമായിരുന്ന അവർ​ 19 വർഷത്തെ സേവനത്തിന്​ ശേഷമാണ്​ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്​.

യു.എസ് വയര്‍ലെസ് സേവനദാതാക്കളായ വെറിസോൺ 480 കോടി ഡോളറിന് യാഹൂവിൽ നിന്ന് യാഹൂ ഗ്രൂപ്പിനെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി യൂസർമാർ ഗണ്യമായി കുറഞ്ഞതോടെയാണ്​​ യാഹൂ ഗ്രൂപ്പ് അടച്ചുപൂട്ടാൻ​ കമ്പനി തീരുമാനിച്ചത്​. ഡിസംബർ 15 മുതൽ ഉപയോക്താക്കൾക്ക് ഇനി പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനോ ഗ്രൂപ്പുകളിൽ നിന്ന് മെയിലുകൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. 2001ൽ സേവനം ആരംഭിച്ച യാഹൂ ഗ്രൂപ്പിന്​ ഗൂഗിൾ, ഫേസ്ബുക്ക്, റെഡ്ഡിറ്റ്​ തുടങ്ങിയ വമ്പൻമാരുമായുള്ള മത്സരരംഗത്ത്​ പിടിച്ചുനിൽക്കാൻ കെൽപ്പില്ലാതെ പോയി.

യാഹൂ ഗ്രൂപ്പ്​സ്​ വെബ്സൈറ്റും ഇനിമുതൽ തുറക്കാൻ കഴിയില്ല. ഉപയോക്താക്കൾ ഇനി ​ഗ്രൂപ്പിൽ നിന്നും മെയിൽ അയച്ചാൽ സന്ദേശം ലക്ഷ്യ സ്ഥാനത്ത് എത്തില്ല. പകരം ശ്രമം പരാജയപ്പെട്ടതായുള്ള മുന്നറിയിപ്പായിരിക്കും ലഭിക്കുക. അതോടൊപ്പം, നേരത്തെ അയക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകൾ ഡിസംബറിന്​ ശേഷം നീക്കം ചെയ്യാനും കഴിയില്ല.

നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കൾക്ക് ഫേസ്ബുക്ക്​, ഗൂഗിൾ ഗ്രൂപ്പുകൾ, ഗ്രൂപ്പ്​സ്​ ​െഎ.ഒ എന്നിവ ഉപയോഗിക്കാമെന്ന് യാഹൂ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്​. യാഹൂ ഗ്രൂപ്പുകളെ പണം നല്‍കി ഈ ഗ്രൂപ്പുകളിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ്, ഇമെയിൽ അഡ്രസ് എന്നിവ ഡൌൺലോഡ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YahooYahoo Group
Next Story