ഞങ്ങൾ ബോക്സിൽ നിന്നും ഒന്നും ഒഴിവാക്കില്ല; ആപ്പിളിനെ ട്രോളി ഷവോമി
text_fieldsകഴിഞ്ഞ ദിവസമാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഫോണുകൾ ഉൾപ്പെടുന്ന 12 സീരിസ് പുറത്തിറക്കിയത്. ഫോണുകൾ പുറത്തിറക്കുേമ്പാൾ ഒന്നു കൂടി ആപ്പിൾ പറഞ്ഞു. ഇനി മുതൽ ഫോണിനൊപ്പം ചാർജറും ഇയർപോഡും നൽകില്ലെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ചൈനീസ് മൊബൈൽ കമ്പനിയായ ഷവോമി ആപ്പിളിെൻറ തീരുമാനത്തിനെതിരെ ട്രോളുമായാണ് രംഗത്തെത്തിയത്.
നിങ്ങൾ പേടിക്കേണ്ട ഷവോമിയുടെ എം.ഐ 10 ടി പ്രോയുടെ ബോക്സിൽ നിന്ന് ഞങ്ങൾ ഒന്നും ഒഴിവാക്കില്ലെന്ന ക്യാപ്ഷനോടെ ഒരു വിഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഒരു മൊബൈൽ ഫോൺ ബോക്സിനുള്ളിൽ എം.ഐയുടെ 33w ചാർജറാണ് വിഡിയോയിലുള്ളത്. ആപ്പിളിനെ ട്രോളിയാണ് ഷവോമി വിഡിയോ പുറത്തിറക്കിയതെന്ന് വ്യക്തം.
മലിനീകരണം കുറക്കുന്നതിെൻറ ഭാഗമായി ചാർജറും ഹെഡ്ഫോണും ഒഴിവാക്കുന്നുവെന്നാണ് ആപ്പിൾ പ്രഖ്യാപിച്ചിരുന്നത്. ഐഫോൺ 12 സീരിസിനൊപ്പം മാത്രമല്ല ഐഫോൺ 11, ഐഫോൺ XR, ഐഫോൺ എസ്.ഇ 2020 എന്നീ ഫോണുകളിലൊന്നും ചാർജറും ഇയർപോഡുമുണ്ടാവില്ല.

