Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right1800 കോടി രൂപ...

1800 കോടി രൂപ മൂല്യമുള്ള ബിറ്റ്​കോയിൻ ഉടമ; പക്ഷെ പാസ്​വേർഡ്​ മറന്നുപോയി..!

text_fields
bookmark_border
1800 കോടി രൂപ മൂല്യമുള്ള ബിറ്റ്​കോയിൻ ഉടമ; പക്ഷെ പാസ്​വേർഡ്​ മറന്നുപോയി..!
cancel

കൈയ്യിലുള്ളത് 245 ദശലക്ഷം ഡോളർ​ (1800 കോടി രൂപ) മൂല്യമുള്ള 7002 ബിറ്റ്​കോയിനുകൾ. പക്ഷെ, അനുഭവിക്കാൻ യോഗമില്ല. ജർമൻകാരനായ സ്​റ്റെഫാൻ തോമസി​െൻറ കാര്യമാണ്​ പറഞ്ഞുവരുന്നത്​. ഡിജിറ്റൽ കറൻസിയായ ബിറ്റ്​കോയി​െൻറ പാസ്​വേർഡ്​ മറന്നുപോയതാണ്​ അമേരിക്കയിൽ പ്രോഗ്രാമറായി ജോലി ചെയ്യുന്ന സ്​റ്റെഫാന്​ വലിയ തിരിച്ചടിയായി മാറിയത്​. ബിറ്റ്​കോയി​െൻറ മൂല്യം ഒറ്റയക്കമായിരുന്ന കാലത്തുള്ള നിക്ഷേപകനായിരുന്നു അദ്ദേഹം. ഇപ്പോൾ മൂല്യം 39000 ഡോളറായി (28.7 ലക്ഷം രൂപ) ഉയർന്ന്​ ബിറ്റ്​കോയിൻ ചരിത്രം സൃഷ്​ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ്​ സ്​റ്റെഫാനെ പാസ്​വേർഡി​െൻറ രൂപത്തിൽ വിധി വേട്ടയാടുന്നത്​.

സ്​റ്റെഫാൻ ത​െൻറ എല്ലാ ബിറ്റ്കോയിൻ കീകളും സുരക്ഷിതമായി അയൺകീ എന്ന എൻക്രിപ്ഷൻ ഉപകരണത്തിൽ സൂക്ഷിച്ചിരുന്നു. ശരിയായ പാസ്‌വേഡിലൂടെ അൺലോക്കുചെയ്യാൻ 10 ശ്രമങ്ങൾ മാത്രമേ അയൺകീ അനുവദിക്കുന്നുള്ളൂ. ഈ ശ്രമങ്ങളിൽ ശരിയായ പാസ്‌വേഡ് നൽകുന്നതിൽ ഉപകരണത്തി​െൻറ ഉടമ പരാജയപ്പെട്ടാൽ, ഉപകരണം എന്നെന്നേക്കുമായി എൻ‌ക്രിപ്റ്റ് ചെയ്യപ്പെടും, ഇത് വീണ്ടും ആക്‌സസ് ചെയ്യാൻ പിന്നീട്​ ഉടമക്ക്​ സാധ്യമാകില്ല.

നിലവിൽ എട്ട്​ തവണ തെറ്റായി പാസ്​വേർഡ്​ അടിച്ച്​ പരീക്ഷണം നടത്തിയ സ്​റ്റെഫാന്​ രണ്ട്​ അവസരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്​. എന്നാൽ, പാസ്​വേർഡ്​ എഴുതി സൂക്ഷിച്ച പേപ്പർ കാണാതെ പോയതോടെ ഉൗഹിച്ച്​ കൊണ്ട്​ മാത്രമേ ഇനി ഭാഗ്യ പരീക്ഷണം നടത്താൻ സാധിക്കുകയുള്ളൂ. 'പൊതുവേ ഉപയോഗിക്കുന്ന പാസ്​വേർഡുകൾ എല്ലാം തന്നെ പരീക്ഷിച്ചു. ഏറെ ആലോചിച്ച്​, ഒന്ന്​ കണ്ടെത്തി കംപ്യൂട്ടറി​െൻറ അടുത്തെത്തും. എന്നാൽ, അതും പരാജയപ്പെടുന്നതോടെ എ​െൻറ ആധി വർധിക്കുകയാണ്'​. -സ്​റ്റെഫാൻ പറയുന്നു.

അതേസമയം, ഇത്​ ബിറ്റ്​കോയിനിൽ നിക്ഷേപമുള്ള ഒരുപാട്​ പേർക്ക്​ സംഭവിച്ചിട്ടുണ്ട്​. അത്തരത്തിൽ പതിനായിരക്കണക്കിന്​ കോടി മൂല്യമുള്ള ബിറ്റകോയിനാണ്​ ഉടമകൾക്ക്​ അനുഭവിക്കാൻ യോഗമില്ലാതെ കെട്ടിക്കിടക്കുന്നത്​. ബിറ്റ്​കോയി​െൻറ വിചിത്രമായ സുരക്ഷാ മാനദണ്ഡങ്ങൾ കാരണം പാസ്​വേർഡ്​ മറന്നുപോയവരും നഷ്​ടപ്പെട്ടവരും അതിനുള്ള പ്രതിവിധിയറിയാതെ നട്ടംതിരിയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bitcoinpassword
News Summary - With Rs 1800 crore in Bitcoin this man forgot his password
Next Story