Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാട്​സാപ്പ്​ സ്വകാര്യത നയം ഒരു മാസത്തിനകം നിങ്ങളുടെ മൊബൈൽ​ ഫോണിലും; അറിഞ്ഞിരിക്കേണ്ടതെ​ല്ലാം
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സാപ്പ്​ സ്വകാര്യത...

വാട്​സാപ്പ്​ സ്വകാര്യത നയം ഒരു മാസത്തിനകം നിങ്ങളുടെ മൊബൈൽ​ ഫോണിലും; അറിഞ്ഞിരിക്കേണ്ടതെ​ല്ലാം

text_fields
bookmark_border

ന്യൂഡൽഹി: അടുത്തിടെയായി ഓ​ൺലൈനിൽ ഏറ്റവും കൂടുതൽ ചർച്ച തുടരുന്ന വിഷയങ്ങളിലൊന്നാണ്​ സമൂഹ മാധ്യമമായ വാട്​സാപ്പിന്‍റെ പുതിയ സ്വകാര്യത നയം. എല്ലാ സ്വകാര്യതകളും പങ്കുവെച്ച്​ നമ്മെ തന്നെ വിപണിയിൽ വിറ്റഴിക്കുന്നതാണ്​ പുതിയ നയമെന്ന്​ പ്രചരിക്കപ്പെട്ടതോടെ ഈ സമൂഹ മാധ്യമ​ത്തെ തന്നെ ഒഴിവാക്കുന്നതിലേക്ക്​ കാര്യങ്ങൾ എത്തി. അതുവരെയും ചിത്രത്തിലില്ലാതിരുന്ന മെസ്സേജിങ്​ ആപ്പുകൾ പലതും അതിവേഗമാണ്​ വാട്​സാപ്പിന്‍റെ പകരക്കാരൻ എന്ന ലാബലിൽ ​േ​ലാകമെങ്ങും ദശലക്ഷക്കണക്കിന്​ മൊബൈൽ​ ഫോണുകളിലേക്ക്​ കുടിയേറിയത്​. മേയ്​ 15 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നിരിക്കെ അവ മുന്നേട്ടുവെക്കുന്ന പ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതുതന്നെ.

വിവര കൈമാറ്റം തന്നെ വിഷയം

ഏറ്റവും പ്രധാനമായത്​ വാട്​സാപ്പ്​ വഴി നാം കൈമാറുന്ന ആശയങ്ങൾ മേയ്​ 15 നു ശേഷം മാതൃകമ്പനിയായ ഫേസ്​ബുക്കുമായി പങ്കുവെക്കപ്പെടുമെന്നതാണ്​. സാധാരണ വാട്​സാപ്പ്​ അക്കൗണ്ടുകളല്ല, ബിസിനസ്​ അക്കൗണ്ടുകളിലെ വിവരങ്ങൾ മാത്രമേ കൈമാറൂവെന്ന്​ കമ്പനി വിശദീകരണം ഇറക്കിയിട്ടുണ്ട്​. ​െമാബൈൽ നമ്പറുകൾ, സേവന വിവരങ്ങൾ, മൊബൈൽ ഫോൺ വിവരങ്ങൾ, ​െഎ.പി അഡ്രസ്​ തുടങ്ങി ഇടപാടുകൾ വരെ അങ്ങനെ ഫേസ്​ബുക്കിന്​ സ്വന്തമെന്നു സാരം.

സ്വകാര്യ സന്ദേശങ്ങൾ ഇരുവിഭാഗത്തിനും മാത്രം ലഭ്യമാകും വിധം സുരക്ഷിതമായി സൂക്ഷിക്കുമെന്നും അത്​ പുതിയ നയം പ്രാബല്യത്തിലായാലും തുടരുമെന്നുമാണ്​ കമ്പനി വാഗ്​ദാനം.

ഫെബ്രുവരി എട്ടു മുതൽ അടിച്ചേൽപിക്കാ​നായിരുന്നു വാട്​സാപ്പിന്‍റെ നേരത്തെയുള്ള തീരുമാനം. അന്ത്യശാസനം നൽകുംപോലുള്ള മുന്നറിയിപ്പും നയരേഖയിലെ കൃത്യതയില്ലായ്​മയും വിഷയമായതോടെ മേയ്​ 15ലേക്ക്​ ദീർഘിപ്പിച്ചു​. ഈ അവധി വരെ പുതിയ നയം പാലിക്കാൻ സമയം അനുവദിക്കും.

മേയ്​ 15നകം അംഗീകരിച്ചില്ലെങ്കിലോ?

മേയ്​ 15നുള്ളിൽ പുതിയ സ്വകാര്യത നയം അംഗീകരിച്ചിരിക്കണമെന്ന തിട്ടൂരം പാലിച്ചില്ലെങ്കിലും തുടർന്നും ഭാഗികമായി വാട്​സാപ്പ്​ ഉപയോഗിക്കാനാകും. 120 ദിവസത്തേക്ക്​ കൂടി മാത്രം. ഈ സമയത്തു പക്ഷേ, കോളുകളും അറിയിപ്പുകളും സ്വീകരിക്കാൻ മാത്രമേ സാധ്യമാകൂ. വാട്​സാപ്​ വഴിയുള്ള ​മെസ്സേജുകൾ വായിക്കാനോ അയക്കാനോ കഴിയില്ല.

120 ദിവസം കഴിഞ്ഞും പുതിയ നയത്തിന്‍റെ ഭാഗമായില്ലെങ്കിൽ പിന്നെ വാട്​സാപ്പ്​ അക്കൗണ്ട്​ കമ്പനി നേരിട്ട്​ ഒഴിവാക്കും. പഴയ വാട്​സാപ്പ്​ ചാറ്റുകളും ഗ്രൂപുകളും പിന്നെ നിലനിൽക്കില്ല. അതേ നമ്പറിൽ പിന്നെ തുടരണമെങ്കിൽ പുതിയ അക്കൗണ്ട്​ തുടങ്ങണം, അതും പക്ഷേ നയം പൂർണമായി അംഗീകരിച്ച്​.

നിലവിൽ പുതിയ നയം നടപ്പാക്കുന്ന തീയതി ​ൈവകിപ്പിക്കാൻ സാധ്യത തീരെ കുറവാണ്​. വിവര കൈമാറ്റം സർക്കാറുകൾ നിരന്തരമായി ആവശ്യപ്പെടുന്ന വിഷയമായതിനാൽ പ്രത്യേകിച്ചും. ഫേസ്​ബുക്കിന്​ ലഭിക്കുന്ന വിവരം സ്വാഭാവികമായും മറ്റുള്ളവരിലും എത്തും.

വിവര കൈമാറ്റത്തിന്​ കൈ കൊടുക്കണോ?

സാധാരണ അക്കൗണ്ടുകളെ സംബന്ധിച്ചിടത്തോളം അതത്ര വിഷയമാകണമെന്നില്ല. കാരണം, നിങ്ങളുടെ വിവരങ്ങൾ പങ്കുവെക്കപ്പെടുന്നില്ല. പക്ഷേ, ഫേസ്​ബുക്കിൽ നാം നൽകുന്ന വിവരങ്ങൾ നോക്കി പരസ്യം ലഭിക്കുന്നത്​ നമുക്കറിയാം. സമാനമായ കാര്യങ്ങളും അതിലേറെ അപകടകരമായതും തുടർച്ചയായി സംഭവിക്കാം. ഒരിക്കൽ നയം അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ ഇനി വേണ്ടെന്നുവെക്കാനാകില്ലെന്നുറപ്പ്​. അതിനാൽ കാത്തിരുന്ന്​ കാണുകയോ സ്വകാര്യ അക്കൗണ്ടെങ്കിൽ അംഗീകരിക്കുകയോ ആകാം ഉചിതം.

ഇന്ത്യയിൽ നിലവിൽ 53 കോടി വാട്​സാപ്പ്​ ഉപയോക്​താക്കളുടെണ്ടന്നാണ്​ കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക്​. എന്നുവെച്ചാൽ, രാജ്യത്ത്​ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിലൊന്ന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppFacebooknew privacy policy
News Summary - With a month for new WhatsApp privacy policy to go live, here is what happens if you do not accept it
Next Story