വിൻഡോസ് ഒ.എസിലും, എം.എസ് ഓഫിസിലും സുരക്ഷാ വീഴ്ച; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
text_fieldsവിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പും ഡെസ്‌ക്‌ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്‍റെ (സെർട്ട്-ഇൻ) മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റത്തെ ആശ്രയിക്കുന്ന എല്ലാ എന്‍റർപ്രൈസ് ഉപയോക്താക്കൾക്കും സെർട്ട്-ഇൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ ഒരു പിഴവ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയും അവരുടെ ഡേറ്റയെയും അപകടത്തിലാക്കുന്നതായാണ് ജാഗ്രതാ നിര്‍ദേശം.
നിരവധി പിഴവുകൾ സൈബർ കുറ്റവാളികൾക്ക് മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റം ഉപകരണങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുമെന്നും, ഇത് ഡേറ്റാ മോഷണത്തിനും നശിപ്പിക്കുന്നതിനും കാരണമാകുമെന്നും സെർട്ട്-ഇൻ മുന്നറിയിപ്പിൽ പറയുന്നു. മൈക്രോസോഫ്റ്റ് ഓഫീസ്, അസൂർ സേവനങ്ങൾ, മറ്റ് ആപ്പുകൾ എന്നിവക്കൊപ്പം മാക് അല്ലെങ്കിൽ ആൻഡ്രോയ്‌ഡ് ഉപകരണം ഉപയോഗിക്കുന്നവർക്കും അപകടസാധ്യതയുണ്ട്.
കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കണ്ടെത്തിയ തകരാറുകൾ മൈക്രോസോഫ്റ്റ് വിൻഡോസ്, പഴയ മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങൾക്കായുള്ള വിപുലീകൃത സുരക്ഷാ അപ്‌ഡേറ്റുകൾ (ESU), ഓഫിസ്, അസൂർ, ഡെവലപ്പർ ഉപകരണങ്ങൾ, ആപ്പുകൾ, സിസ്റ്റം സെന്‍റർ , ഡൈനാമിക്സ് തുടങ്ങിയ മൈക്രോസോഫ്റ്റ് സേവനങ്ങളെ ബാധിക്കുന്നു. ഈ തകരാറുകൾ വ്യക്തികളെയും ബിസിനസുകളെയും ബാധിക്കാം. ഐ.ടി അഡ്മിനിസ്ട്രേറ്റർമാരും സുരക്ഷാ സംഘങ്ങളും അപകടത്തിലാണ്.
സൈബർ ആക്രമണങ്ങളിൽനിന്ന് സുരക്ഷിതരാകാം
സൈബർ ആക്രമണങ്ങളിൽനിന്ന് സിസ്റ്റങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിന്, എല്ലാ സ്വകാര്യ, എന്റർപ്രൈസ് ഉപയോക്താക്കളും മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ ഇൻസ്റ്റാൾ ചെയ്യാൻ സെർട്ട്-ഇൻ നിർദേശിക്കുന്നു. ഏറ്റവും പുതിയ വിൻഡോസ് അപ്‌ഡേറ്റ് റിലീസുകൾ ശ്രദ്ധിക്കുകയും എത്രയും വേഗം അവ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുക. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കൾ ഡേറ്റ സുരക്ഷിതമാക്കാൻ മൈക്രോസോഫ്റ്റ് ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യണം. ആന്റിവൈറസ്, മാൽവെയർ ഡിറ്റക്ഷൻ സംവിധാനങ്ങളും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

