നാലോ അഞ്ചോ വർഷം, വൈറ്റ് കോളർ ജോലികളുടെ കഥ കഴിയുമെന്ന് ബിൽ ഗേറ്റ്സ്
text_fields
ദാവോസ്: വൈറ്റ് കോളർ ജോലികളുടെ നിലനിൽപ്പ് നാലോ അഞ്ചോ വർഷത്തിനുള്ളിൽ അപകടത്തിലാകുമെന്ന് ബിൽ ഗേറ്റ്സ്. ലോക ഇക്കോണമിക് ഫോറത്തിന് എത്തിയ ബിൽ ഗേറ്റ്സ് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. സർക്കാരുകൾ കാര്യമായി ശ്രദ്ധിക്കേണ്ട മേഖലയാണ് ഇത്. ഇപ്പോൾ പ്രശ്നമില്ല, എന്നാൽ നാലോ അഞ്ചോ കൊല്ലം കഴിയുമ്പോൾ വൈറ്റ് കോളർ ജോലികളുടെ (ഓഫിസിൽ ഇരുന്നുള്ള/ഓഫിസ് ഭരണം ഉൾപ്പെടയുള്ള) ജോലികൾക്ക് അന്ത്യമാകും. അത്തരത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിക്കുന്നത്.
ബ്ലൂ കോളർ ജോലിയും ഭീഷണിയിലാണ്. ഇപ്പോൾ പലയിടത്തും നർമാണമുൾപ്പെടെയുള്ള പ്രവൃത്തികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നടക്കുന്നുണ്ട്. ഇത് കൂടുതൽ സാമ്പത്തികവും, സാമൂഹികവുമായ വിടവുകൾക്ക് കാരണമാകും. സമുഹത്തിൽ ഇത് വലിയ പ്രത്യഘാതങ്ങളാണുണ്ടാക്കുക. ഇവയെ പ്രതിരോധിക്കുന്നതിന് സർക്കാരുകൾ പദ്ധതികൾ ആവിഷ്‍കരിക്കണം.
വിദ്യാഭ്യാസം മുതൽ ആരോഗ്യ രംഗംവരെ എ.ഐയുടെ ഗുണഗണങ്ങൾ നമ്മൾ കാണുമ്പോൾ തന്നെ, തൊഴിൽ മേഖലയിൽ ഇതുണ്ടാക്കിയ അസ്വസ്ഥതകളും, ഹയറിങ് പാറ്റണിലുണ്ടാക്കിയ പ്രശ്നങ്ങളും, സാമ്പത്തിക അസമത്വങ്ങളും അവഗണിക്കാനാകാത്തതാണ്. ഇപ്പോൾ ഇതിനനുസരിച്ച് തൊഴിലാളികളെ പരിശീലിപ്പിക്കാം, സംവിധാനങ്ങൾ ഒരുക്കാം, പക്ഷേ അതൊന്നും നിലനിൽക്കുന്ന രീതിയിലാകില്ലെന്ന് മാത്രം.
പഴയ കാലത്തേതുപോലെ ടെക്നോളജി ഇപ്പോൾ വേഗത്തിലാകുന്നു എന്നതു മാത്രമല്ല, അത് ആഴത്തിലും, സമൂഹത്തിന്റെ എല്ലാ തലത്തിൽ പ്രതിഫലിക്കുന്നതും മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള വേഗത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റ് സ്ഥാപകനാണ് ബിൽ ഗേറ്റ്സ്. ടെക്നോളജിയെ അടുത്തുനിന്ന് കണ്ടിട്ടുള്ള ബിൽ ഗേറ്റ്സിന്റെ വാക്കുകൾ ലോകം ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച അദ്ദേഹത്തിന്റെ വാക്കുകളും ഗൗരവത്തിലാണ് ഈ മേഖലയിലുള്ളവർ കാണുന്നത്. ദാവോസിൽ നടക്കുന്ന ലോക ഇക്കോണമിക് ഫോറത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള വിഷയങ്ങളിൽ വിദഗ്ധരായവരുടെ ചർച്ചകകൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

