ഇലോൺ മസ്കിന്റെ എക്സ് എപ്പോൾ ലാഭത്തിലാവും; മറുപടി നൽകി സി.ഇ.ഒ
text_fieldsനഷ്ടത്തിൽ മുന്നോട്ട് പോകുന്ന ഇലോൺ മസ്കിന്റെ എക്സ്(ട്വിറ്റർ) എപ്പോൾ ലാഭത്തിലാകുമെന്ന ചോദ്യത്തിന് ഉത്തരവുമായി കമ്പനി സി.ഇ.ഒ. 2024ന്റെ തുടക്കത്തിൽ എക്സ് ലാഭത്തിലാവുമെന്നാണ് കമ്പനി സി.ഇ.ഒ ലിൻഡ യാച്ചറിനോ അറിയിച്ചിരിക്കുന്നത്. വോക്സ് മീഡിയ കോഡ് കോൺഫറൻസിലാണ് ലിൻഡയുടെ പ്രതികരണം.
ഈ വർഷമാണ് ഞാൻ ബിസിനസിലേക്ക് വന്നത്. ഭാവിയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ കമ്പനി ലാഭത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു. വൈകാതെ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എക്സ് എത്തുമെന്നും അവർ പറഞ്ഞു.
എക്സിലെ ടോപ്പ് 100 പരസ്യദാതാക്കളിൽ 90 ശതമാനവും എക്സിലേക്ക് തിരിച്ചെത്തി. ജൂണിന് ശേഷം എക്സിൽ ഉപഭോക്താക്കൾ ചെലവഴിക്കുന്ന സമയം വർധിച്ചിട്ടുണ്ടെന്നും ട്വിറ്റർ സി.ഇ.ഒ പറഞ്ഞു. അതേസമയം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്‍കാരങ്ങളാണ് വരുത്തിയത്.