‘സ്വകാര്യ ചാറ്റുകൾക്ക് ലോക്കിടാം’; വാട്സ്ആപ്പിലേക്ക് എത്തുന്ന ‘ലോക്ക് ചാറ്റ്’ ഫീച്ചറിനെ കുറിച്ച് അറിയാം
text_fieldsമെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി എത്തുകയാണ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ പുതിയ "ലോക്ക് ചാറ്റ്" സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകൾ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. WABetaInfo ആണ് ഈ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാൽ, ഉപയോക്താവിന്റെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ അത് പിന്നീട് ആക്‌സസ് ചെയ്യാൻ കഴിയൂ, ഇത് മറ്റാർക്കും തുറന്ന് വായിക്കാൻ സാധിക്കില്ല. അതുപോലെ, ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ശേഖരിക്കപ്പെടില്ല.
ആരെങ്കിലും ഫോണെടുത്ത് തെറ്റായ പാസ്വേഡ് ഉപയോഗിച്ച് ചാറ്റ് തുറക്കാൻ ശ്രമിച്ചാൽ, അതിലേക്ക് പ്രവേശനം നേടാൻ മുഴുവൻ ചാറ്റും ക്ലിയർ ചെയ്യാൻ അവരോട് ആവശ്യപ്പെടും.
ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ എന്ന് യൂസർമാരിലേക്ക് എത്തുമെന്ന കാര്യം വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിലും വാട്സ്ആപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

