ഫോൺ നമ്പറുകൾക്ക് വിട; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
text_fieldsഉപയോക്താക്കളുടെ പ്രിയ മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഇപ്പോൾ പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് മെറ്റ. ഉപയോഗിക്കാൻ മറ്റു സമൂഹമാധ്യമങ്ങളേക്കാൾ വളരെ എളുപ്പമായതിനാൽ പ്രായഭേദമന്യ എല്ലാവരുടെയും ഫേവററ്റ് ആണെന്ന് തന്നെ പറയാം. ഇടക്കിടെ വാട്സാപ്പ് പുതിയ അപ്ഡേഷനുകൾ പുറത്തിറക്കാറുണ്ട്. ഇപ്പോൾ വാട്സ്ആപ്പ് യൂസർനെയിം എന്ന പുതിയ ഫീച്ചർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഇത് വാട്സപ്പിന്‍റെ സ്വകാര്യത കൂടുതൽ ഉറപ്പ് വരുത്തും എന്നാണ് മെറ്റ അവകാശപ്പെടുന്നത്.
ഫോൺ നമ്പറുകൾക്ക് പകരം ഇൻസ്റ്റാഗ്രാമിലെ പോലെ യൂസർനെയിം ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. അതിനാൽ അപരിചിതരിലേക്ക് നമ്പർ ഷെയർ ചെയ്യുന്നത് തടയാൻ സാധിക്കുന്നു. ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ വാട്സാപ്പിന്‍റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ ആയ 2.25.28.12ൽ ആണ് പരീക്ഷിക്കുന്നത്.
യൂസർനെയിം ഫീച്ചർ എങ്ങനെ ഉപയോഗിക്കാം
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഫോൺ നമ്പറിന് പകരം യൂസർനെയിം തെരഞ്ഞെടുക്കാം. യൂസർനെയിം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെസേജ് അയക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി യൂസര്‍നെയിം കീ എന്ന ഓപ്ഷനും വാട്‌സ്ആപ്പ് കൊണ്ടുവന്നേക്കും. നിങ്ങളുടെ വാട്‌സ്ആപ്പ് യൂസര്‍നെയിം മറ്റൊരാളുടെ കയ്യിലുണ്ടെങ്കിലും അവര്‍ക്ക് മെസേജുകള്‍ അയക്കണമെങ്കില്‍ മാച്ചിങ് ആയ കീ വേണ്ടിവരുന്ന രീതിയാണ് ഈ സംവിധാനത്തിലുണ്ടാവുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യൂസർനെയിമുമായി ബന്ധപ്പെട്ട മെറ്റ പുറത്തിറക്കിയ മറ്റൊരു പ്രത്യേകതയാണ് സര്‍നെയിം ബുക്ക് ചെയ്യാം എന്നത്. കാരണം ഈ സംവിധാനം പുറത്തിറക്കുമ്പോൾ ഒരേ യൂസര്‍നെയിം പലർക്കും ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാം. ഒരു യൂസര്‍നെയിം ഒരാള്‍ക്ക് മാത്രം നല്‍കാനേ പ്രായോഗികമായി കഴിയൂ. അതിനാല്‍ യൂസര്‍നെയിം ഫീച്ചര്‍ ആഗോള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും മുമ്പും യൂസര്‍നെയിം റിസര്‍വ് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ് നല്‍കിയേക്കും. വാട്‌സ്ആപ്പ് സെറ്റിങ്സിലെ പ്രൊഫൈൽ ടാബിന് കീഴിലാണ് യൂസർ നെയിം ഓപ്ഷൻ ലഭ്യമാകുക. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ സംവിധാനം എത്രയും പെട്ടന്ന് എല്ലാ ഉപഭോക്താക്കൾക്കുമായി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

