Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ഒരു രക്ഷയ​ുമില്ല';...

'ഒരു രക്ഷയ​ുമില്ല'; വാട്​സ്​ആപ്പ്​ വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു

text_fields
bookmark_border
ഒരു രക്ഷയ​ുമില്ല; വാട്​സ്​ആപ്പ്​ വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു
cancel

ജനപ്രീയ സോഷ്യൽ മീഡിയ ആപ്പായ വാട്​സ്​ആപ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു.പുതുതായി​ 'കമ്യുണിറ്റി' സംവിധാനം അവതരിപ്പിക്കാൻ വാട്​സ്​ ആപ്പ്​ ഒരുങ്ങുന്നതായാണ്​ റിപ്പോർട്ടുകൾ.

അഡ്​മിനുകൾക്ക്​ ഗ്രൂപ്പുകൾക്കുമേൽ കൂടുതൽ നിയന്ത്രണവും പുതിയ ഗ്രൂപ്പ്​ ചാറ്റ്​ സംവിധാനം നൽകുന്നതാണ്​ കമ്യൂണിറ്റി സംവിധാനം.

അഡ്​മിന്​ മറ്റ്​ സമാന ഗ്രൂപ്പുകളെ ഒരുമിപ്പിച്ച്​​ ഗ്രൂപ്പ്​ വിപുലമാക്കി ഒറ്റ കമ്യൂണിറ്റിയാക്കാമെന്നതും പ്രത്യേകതയുണ്ട്​. 'കമ്യൂണിറ്റി ഇൻവൈറ്റ്​ ലിങ്ക്​ വഴി ചേരാൻ ആളുകളെ ക്ഷണിക്കാനും​ അഡ്​മിനുകൾക്ക്​ കഴിയും. ഈ ഇൻവൈറ്റ്​ ലിങ്ക്​ സ്വകാര്യമായോ പൊതുവായോ ഷെയർ ചെയ്യാം. ഒരാൾ ഒരു കമ്യൂണിറ്റിയിൽ ചേർന്നാൽ അതിലുള്ള എല്ലാ ഗ്രൂപ്പുകളിലും പ്രവേശനം ലഭിക്കില്ല. ഗ്രൂപ്പ്​ പ്രൊഫൈൽ ഐക്കണുകൾ വൃത്താകൃതിയിലും കമ്യൂണിറ്റി ഐക്കണുകൾ ചതുരാകൃതിയിലുമാകും. പുതിയ ഫീച്ചർ വികസന ഘട്ടത്തിലാണെന്നും ലഭ്യമായതായി WaBetaInfo റിപ്പോർട്ട്​ ചെയ്യുന്നു.

യൂസർമാർ കാത്തിരുന്ന ആ ഫീച്ചറും വാട്​സ്​ആപ്പിലേക്ക്​

ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ പണിപ്പുരയിലാണ്​. സന്ദേശങ്ങൾ അയച്ച് മാസങ്ങൾക്ക് ശേഷവും അത് ഡിലീറ്റ്​ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ്​ പുതിയ സവിശേഷത. ഇനി സമയത്തെക്കുറിച്ചോർത്ത്​ വിഷമിക്കാതെ യൂസർമാർക്ക്​ അബദ്ധത്തിൽ അയച്ചുപോയ സന്ദേശങ്ങൾ ഇല്ലാതാക്കാം.

WaBetaInfo പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, "ഡിലീറ്റ്​ ഫോർ എവരിവൺ" എന്ന ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി അനിശ്ചിതകാലത്തേക്ക് ഉയർത്തിയേക്കാം. അവർ പങ്കുവെച്ച ചിത്രത്തിൽ, രണ്ട് മാസം മുമ്പ് അയച്ച സന്ദേശം ഉപയോക്താവിന് ഡിലീറ്റ്​ ചെയ്യാൻ കഴിഞ്ഞതായി നമുക്ക് കാണാൻ കഴിയും.

2017-ലായിരുന്നു 'ഡിലീറ്റ്​ ഫോർ എവരിവൺ' ഫീച്ചർ വാട്​സ്​ആപ്പ്​ അവതരിപ്പിച്ചത്​. തുടക്കത്തിൽ മെസ്സേജ്​ അയച്ച്​ ഏഴ്​ മിനിറ്റുകൾക്കുള്ളിൽ മാത്രമേ അത്​ ഡിലീറ്റ്​ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട്​ ഒരുമണിക്കൂർ കഴിഞ്ഞ്​ നീക്കം ചെയ്യാനുള്ള ഓപ്​ഷൻ വാട്​സ്​ആപ്പ്​ കൊണ്ടുവരികയായിരുന്നു. എന്നാലിപ്പോൾ, സന്ദേശം ലഭിച്ചയാളുടെയും അയച്ചയാളുടെയും ചാറ്റ്​ബോക്​സുകളിൽ നിന്ന്​ മെസ്സേജുകൾ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനുള്ള സംവിധാനമാണ്​ വാട്​സ്​ആപ്പ്​ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp
News Summary - WhatsApp Said to Be Working on New Community Feature
Next Story