ഇനി വാട്സ്ആപ്പിലെ ഫോട്ടോകൾ കൂടുതൽ ആകർഷകമാക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ
text_fieldsസ്റ്റാറ്റസുകളിലും ചാറ്റുകളിലും ഫോട്ടോകൾ കൂടുതൽ ആകർഷകമാക്കാൻ പുതിയ എഐ ഫീച്ചറുമായി വാട്‌സ്ആപ്പ്. സാധാരണ ഫോട്ടോകളെ എഐ ഉപയോഗിച്ച് വലുതാക്കി ഫുൾ-സ്ക്രീൻ ഫോർമാറ്റിലേക്ക് മാറ്റാൻ സഹായിക്കുന്ന പുതിയ ടൂളാണ് മെറ്റ പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കണ്ടെത്തിയത്. നിലവിൽ ആപ്പ് ഡെവലപ്‌മെന്റ് ഘട്ടത്തിലായതിനാൽ ബീറ്റ ടെസ്റ്റർമാർക്ക് പോലും ഇതിന്റെ സേവനം ലഭ്യമായിട്ടില്ല.
വാട്‌സ്ആപ്പിലെ ഡ്രോയിംഗ് എഡിറ്ററിലാണ് ഈ പുതിയ എഐ ടൂൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോ എഡിറ്റ് ചെയ്യുമ്പോൾ പുതിയ എക്സ്പാൻഡ് ബട്ടൺ തിരഞ്ഞെടുക്കാം. ഇത് ഫോട്ടോയെ മെറ്റാ എഐ-ലേക്ക് അയക്കുകയും ചിത്രത്തിന്റെ വശങ്ങളിൽ പുതിയ പിക്സലുകൾ തനിയെ നിർമ്മിച്ച് ഫ്രെയിം വലുതാക്കുകയും ചെയ്യുന്നു.
ലാൻഡ്‌സ്‌കേപ്പ് അല്ലെങ്കിൽ സ്ക്വയർ ആകൃതിയിലുള്ള ചിത്രങ്ങൾ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ വെക്കുമ്പോൾ വശങ്ങളിൽ വരുന്ന ഒഴിഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കി സ്ക്രീൻ നിറയെ ഫോട്ടോ കാണാൻ ഈ ഫീച്ചർ സഹായിക്കും. ഫലത്തിൽ തൃപ്തിയില്ലെങ്കിൽ വീണ്ടും ശ്രമിക്കാനുള്ള ഓപ്ഷനും ഇതിലുണ്ടാകും.
പുതിയ ഫീച്ചർ ഔദ്യോഗികമായി എപ്പോൾ പുറത്തിറക്കുമെന്നതിനെക്കുറിച്ചുള്ള വിവരം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ചാറ്റുകളേക്കാൾ ആദ്യം വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലായിരിക്കും ഈ ഫീച്ചർ എത്താൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

