Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗൂഗ്​ൾ പേയെ തകർത്ത്​ രാജ്യത്ത്​ ഫോൺപേ തരംഗം; കൂപ്പുകുത്തി വാട്​സ്​ആപ്പ്​ പേ
cancel
Homechevron_rightTECHchevron_rightTech Newschevron_rightഗൂഗ്​ൾ പേയെ തകർത്ത്​...

ഗൂഗ്​ൾ പേയെ തകർത്ത്​ രാജ്യത്ത്​ ഫോൺപേ തരംഗം; കൂപ്പുകുത്തി വാട്​സ്​ആപ്പ്​ പേ

text_fields
bookmark_border

നിരവധി പ്രതിസന്ധികൾക്ക്​ ശേഷമായിരുന്നു വാട്​സ്​ആപ്പ്​ അവരുടെ ഡിജിറ്റൽ പേയ്​മെൻറ്​ സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചത്​. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ എല്ലാവർക്കുമായി 'വാട്​സ്​ആപ്പ്​ പേ' ലോഞ്ച്​ ചെയ്​തപ്പോൾ ആദ്യ മാസത്തിൽ തന്നെ മൂന്ന്​ ലക്ഷത്തിലധികം ആളുകൾ സേവനം ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഡിസംബറിൽ ഇടപാടുകൾ എട്ട്​ ലക്ഷവും കടന്ന്​ മുന്നോട്ടുപോയി. എന്നാൽ, അതിന്​ ഏറെ ആയുസുണ്ടായിരുന്നില്ല. ദേശീയ പേയ്​മെൻറ്​ കോർപറേഷൻ ഒാഫ്​ ഇന്ത്യ (NPCI)പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2021 ജനുവരിയിൽ വാട്​സ്​ആപ്പ്​ പേയിൽ വെറും അഞ്ചര ലക്ഷം ട്രാൻസാക്ഷനുകൾ മാത്രമാണ്​ നടന്നത്​.

ലോകത്ത്​ തന്നെ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​, അവരുടെ ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയിൽ 'വാട്​സ്​ആപ്പ്​ പേ'ക്ക്​ പ്രതീക്ഷിച്ച വരവേൽപ്പ്​ ലഭിച്ചില്ല എന്ന്​ പറയാം. അതി​െൻറ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്​ അവരുടെ തന്നെ പുതിയ 'സ്വകാര്യതാ നയ പരിഷ്​കാരങ്ങൾ' തന്നെയാണ്​. വാട്​സ്​ആപ്പിൽ നിന്നും ആളുകൾ സുരക്ഷിതമായ മറ്റ്​ പകരക്കാരിലേക്ക്​ ചേക്കേറിയതോടെ പേയ്​മെൻറ്​ സംവിധാനത്തെയും അത്​ ബാധിച്ചു.

അജയ്യരായി ഫോൺപേ

വാട്​സ്​ആപ്പ്​ പേയ്​ക്ക്​ തിരിച്ചടി നേരിട്ടതിന്​ മറ്റൊരു കാരണം ഇന്ത്യയിൽ നിലവിലുള്ള മറ്റ്​ യു.പി.​െഎ ആപ്പുകൾ തന്നെയാണ്​. വാൾമാർട്ടി​െൻറ പിന്തുണയുള്ള ഫോൺപേ, ഗൂഗ്​ൾ പേ, പേടിഎം പോലുള്ള പരിചയസമ്പന്നരായ ആപ്പുകളിൽ നിന്നും വാട്​സ്​ആപ്പ്​ പേയിലേക്ക്​ മാറാൻ പലരും മടിച്ചു നിന്നു എന്നും​ പറയാം. ഇൗ വർഷം ജനുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നടക്കുന്ന ഡിജിറ്റൽ പണമിടപാടുകളിൽ 79.13 ശതമാനവും നിയന്ത്രിക്കുന്നത്​ ഫോൺപേയും ഗൂഗ്​ൾ പേയുമാണ്​. കണക്കുകൾ പുറത്തുവിട്ടത്​ മറ്റാരുമല്ല, ദേശീയ പേയ്​മെൻറ്​ കോർപറേഷൻ ഒാഫ് ഇന്ത്യ.

ഇന്ത്യയിൽ ഒരിക്കല്‍ക്കൂടി ഏറ്റവും പ്രചാരമുള്ള യുപിഐ ആപ്പായി മാറിയിരിക്കുകയാണ്​ ഫോൺപേ. ജനുവരിയില്‍ മാത്രം 968.72 ദശലക്ഷം ഇടപാടുകളാണ്​ ഫോൺപേയിൽ നടന്നത്​. 1.91 ലക്ഷം കോടി രൂപ ഫോണ്‍പേ വഴി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്​തു. എന്‍പിസിഐയുടെ കണക്കുകൾ പ്രകാരം യുപിഐ വിപണിയിലെ മൊത്തം ഇടപാടുകളില്‍ 42 ശതമാനവും ഫോണ്‍പേയിലാണ് നടക്കുന്നത്​. ജനുവരിയിൽ ഏഴ്​ ശതമാനം ഇടപാട്​ വർധനവും ഫോൺ പേ സ്വന്തമാക്കിയിട്ടുണ്ട്​. മൊത്തം ഇടപാടുകളുടെ മൂല്യവും അഞ്ച്​ ശതമാനത്തോളം വർധിച്ചു.

ഗൂഗ്​ൾ പേയാണ്​ രാജ്യത്തെ രണ്ടാമത്തെ യുപിഐ ആപ്പ്​. ജനുവരിയില്‍ 853.53 ദശലക്ഷം ഇടപാടുകളാണ്​ ഗൂഗിള്‍ പേയിലൂടെ നടന്നത്​. ഗൂഗിള്‍ പേ വഴി കൈമാറ്റം ചെയ്യപ്പെട്ടതാക​െട്ട 1.77 ലക്ഷം കോടി രൂപയും. യുപിഐ വിപണിയിൽ ഗൂഗ്​ൾ പേയുടെ മാർക്കറ്റ്​ വിഹിതം 37 ശതമാനമാണ്​. ഇന്ത്യയിൽ നിന്നുള്ള പേടിഎം ആപ്പാണ്​ മൂന്നാമൻ. ജനുവരിയില്‍ 33,909.50 കോടി രൂപയുടെ 281.18 ദശലക്ഷം ഇടപാടുകള്‍ പേടിഎം ആപ്പ്​ വഴി നടന്നിട്ടുണ്ട്​. പട്ടികയില്‍ നാലാമൻ ആമസോണ്‍ പേയാണ്. 4,044.38 കോടി രൂപയുടെ 46.30 ദശലക്ഷം ഇടപാടുകള്‍ ആമസോൺ പേയിലൂടെയും നടന്നു. 2020 ഡിസംബറിനെ അപേക്ഷിച്ച്​ മറ്റ്​ യുപി​െഎ ആപ്പുകൾ വളർച്ച നേടിയപ്പോൾ വാട്​സ്​ആപ്പ്​ പേയ്​ക്ക്​ 30 ശതമാനം തകർച്ചയാണുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upi appWhatsApp PayGoogle payphonepe
Next Story