ഗൂഗിൾ പേയെ വെല്ലാൻ, ക്യാഷ്ബാക്ക് ഓഫറുകളുമായി വാട്സ്ആപ്പ് പേയും
text_fieldsവാട്ട്സ്ആപ്പ് അവരുടെ യു.പി.ഐ അധിഷ്ഠിത പേയ്മെൻറ് സംവിധാനമായ 'വാട്സ്ആപ്പ് പേ' ഇന്ത്യയിൽ അവതരിപ്പിച്ച് മാസങ്ങളായെങ്കിലും ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും പേടിഎമ്മിനും ഇവിടെ ലഭിക്കുന്ന സ്വീകാര്യത ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ യൂസർബേസുള്ള മെസ്സേജിങ് ആപ്പെന്ന നിലക്ക്, ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെൻറ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു ഫേസ്ബുക്കിെൻറ കണക്കുകൂട്ടൽ. എന്നാൽ, സംഭവിച്ചത് നേരെ വിപരീതവും.
ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിക്കുള്ള പ്രധാനകാരണം, ഒരു തരത്തിലുള്ള ക്യാഷ്ബാക്കും മറ്റ് ഓഫറുകളും അവർ നൽകുന്നില്ല എന്നത് തന്നെയാണ്. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പ് അവരുടെ പേയ്മെൻറ് സിസ്റ്റത്തിൽ ക്യാഷ്ബാക്ക് ഫീച്ചറും കൊണ്ടുവരാൻ പോവുകയാണ്.
വാട്ട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ (WABetaInfo) ആണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ആപ്പിെൻറ ബീറ്റ വേർഷനിൽ അത് പരീക്ഷിച്ച് കഴിഞ്ഞെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. ക്യാഷ്ബാക്ക് സംവിധാനം വരുമെന്ന് സൂചിപ്പിക്കുന്ന പുഷ്-നോട്ടിഫിക്കേഷെൻറ സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്.
ഭാവി അപ്ഡേറ്റില്‍ അത് ലഭ്യമായേക്കും. യൂസർമാർ വാട്ട്സ്ആപ്പ് പേയ്മെൻറുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് കിട്ടും. ഇന്ത്യയിലെ യുപിഐ പേയ്മെന്റുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ലഭിക്കുകയുള്ളൂ എന്നും 48 മണിക്കൂറിനുള്ളില്‍ അത് ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകുമെന്നും വാട്ട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ വ്യക്തമാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

