ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങൾക്ക് പിന്നാലെ ടാറ്റാ സ്റ്റീൽ അടക്കമുള്ള ഇന്ത്യയിലെ കോർപ്പറേറ്റുകളും മൾട്ടി നാഷണൽ കമ്പനികളും വാട്സ്ആപ്പിലൂടെയുള്ള ഒൗദ്യോഗിക ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് പുതിയ നിർദേശങ്ങൾ നൽകിയതായി റിപ്പോർട്ട്. കമ്പനി വിവരങ്ങൾ അടക്കമുള്ള സുപ്രധാന കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും ആപ്പിൽ ബിസിനസ് മീറ്റിങ്ങുകൾ നടത്തുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ടാറ്റാ സ്റ്റീൽ തൊഴിലാളികൾക്ക് അയച്ച മെയിലിൽ നിർദേശിച്ചതായി ടൈംസ് ഒാഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്.
'പുതിയ നയമനുസരിച്ച്, പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ ഡാറ്റ കൈമാറ്റം ചെയ്യാനും പങ്കിടാനും വാട്സാപ്പ് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമുമായി സംയോജിപ്പിക്കും. അതിനാൽ, മൈക്രോസോഫ്റ്റിെൻറ ഉപാധികൾ ഒൗദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കാൻ തൊഴിലാളികളെ ഉപദേശിച്ചതായി ടാറ്റാ സ്റ്റീലിെൻറ സൈബർ സുരക്ഷ മേധാവി മൃണാൾ കാന്തി പാലിെൻറ ഇമെയിലിൽ വ്യക്തമാക്കുന്നു.
പല കമ്പനികളും വാട്സ്ആപ്പിനെ ഒഴിവാക്കൽ ഒരു പോളിസിയായി ഉള്‍പ്പെടുത്താൻ ആലോചിക്കുന്നതായും ഇതിനായി കുറച്ച് കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് ആന്തരിക സന്ദേശങ്ങൾ അയച്ചുതുടങ്ങിയതായും റിപ്പോർട്ടിലുണ്ട്. അതേസമയം, പുതിയ സ്വകാര്യതാ നയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വാട്സ്ആപ്പിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വ്യാപാരി സംഘം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് കത്ത് നല്‍കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട പുതിയ മാറ്റം പിന്‍വലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വാട്‌സാപ്പ് നിരോധിക്കണമെന്നും അഖിലേന്ത്യാ വ്യാപാരികളുടെ കോണ്‍ഫെഡറേഷന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.