Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാട്​സ്​ആപ്പ്​ യൂസർമാർക്ക്​ മുട്ടൻ പണിയുമായി ഗൂഗ്​ൾ​; പരിധിയില്ലാത്ത ബാക്കപ്പ്​ സേവനം നിർത്തിയേക്കും
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സ്​ആപ്പ്​...

വാട്​സ്​ആപ്പ്​ യൂസർമാർക്ക്​ മുട്ടൻ പണിയുമായി ഗൂഗ്​ൾ​; പരിധിയില്ലാത്ത ബാക്കപ്പ്​ സേവനം നിർത്തിയേക്കും

text_fields
bookmark_border

വാട്​സ്​ആപ്പ്​ ഉപയോക്താക്കൾക്കായി​ എന്നും നല്ല വാർത്തകളുമായി മാത്രം എത്താറുള്ള ടിപ്​സ്റ്ററാണ്​ വാബീറ്റാഇന്‍ഫോ (WABetaInfo). ആപ്പിലേക്ക്​ വരാൻ പോകുന്ന പുതുപുത്തൻ ഫീച്ചറുകളെ കുറിച്ച്​ ആദ്യം റിപ്പോർട്ട്​ ചെയ്യാറുള്ള അവർ, ഇപ്പോൾ എത്തിയിരിക്കുന്നത്​​ ഒരു ദുഃഖ വാർത്തയുമായാണ്​.

വാട്​സ്​ആപ്പിലെ ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും മറ്റ്​ ഡോക്യു​മെൻറുകളും നിലവിൽ ഗൂഗ്​ൾ ഡ്രൈവിലാണ്​ സ്​റ്റോർ ചെയ്​തുവെക്കുന്നത്​. സമീപകാലത്തായി ഗൂഗ്​ൾ പരിധിയില്ലാത്ത ക്ലൗഡ്​ സ്​റ്റോറേജ്​ സംവിധാനം നിർത്തലാക്കിയിരുന്നു. ഇനിമുതൽ ഗൂഗ്​ൾ ആപ്പുകളിൽ ഉപയോക്താക്കൾക്ക് പരമാവധി 15 ജിബി വരെ മാത്രമാണ്​ ഡാറ്റ ശേഖരിച്ചുവെക്കാൻ കഴയുക​. കൂടുതൽ വേണമെങ്കിൽ പണം നൽകേണ്ടി വരും. എന്നിട്ടും വാട്​സ്​ആപ്പ്​ യൂസർമാർക്ക്​ മാത്രം യഥേഷ്​ടം ആപ്പിലെ ബാക്കപ്പുകൾ ​ഗൂഗ്​ൾ ഡ്രൈവിലേക്ക്​ സംഭരിക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ, അതിനും ഒടുവിൽ പരിധി നിശ്ചയിക്കാൻ പോവുകയാണ്​. വാട്ട്‌സ്ആപ്പ് ഉടൻ തന്നെ പരിധിയില്ലാത്ത ഡ്രൈവ് ബാക്കപ്പുകൾ അവസാനിപ്പിച്ച്​. ഗൂഗ്​ൾ ഡ്രൈവിൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിന് ഒരു പരിമിത പ്ലാൻ അവതരിപ്പിച്ചേക്കും. ഇൗ വിവരം പുറത്തുവിട്ടത്​ വാബീറ്റാഇന്‍ഫോ ആയതുകൊണ്ട്​ തന്നെ വിശ്വസിക്കാതെ തരമില്ല.


ഇനി രണ്ട്​ ജിബി കൊണ്ട്​ അഡ്​ജസ്റ്റ്​ ചെയ്യണം...!

ഡ്രൈവിൽ പരിധിയില്ലാത്ത ബാക്കപ്പുകൾ വാഗ്ദാനം ചെയ്യുന്നതിനായി 2018ലായിരുന്നു ഗൂഗിളുമായി വാട്ട്‌സ്ആപ്പ് കരാറുണ്ടാക്കിയത്​. ഇപ്പോൾ യൂസർമാർക്ക്​ ജി-ഡ്രൈവിൽ ലഭ്യമാകുന്ന സ്റ്റോറേജ് ക്വാട്ടയിൽ കണക്കാക്കാതെ തന്നെ ഡ്രൈവിൽ പരിധിയില്ലാത്ത വാട്ട്‌സ്ആപ്പ് ബാക്കപ്പുകൾ ആസ്വദിക്കാനാകുന്നത്​ ഈ കരാർ കാരണമാണ്​. ഇതാണ്​ അവസാനിപ്പിക്കാൻ പോകുന്നത്​. ഇനിമുതൽ വാട്‌സ്​ആപ്പ്​ ഉപയോക്താവിന് പരമാവധി 2000 എംബി (2ജിബി) ഡേറ്റ മാത്രമായിരിക്കും ഗൂഗിള്‍ ഡ്രൈവില്‍ സംഭരിക്കാനാകുക.

2ജിബി കൊണ്ട്​ എന്താവാനാ....??

2 ജിബി വാട്​സ്​ആപ്പ്​ ബാക്കപ്പ് ക്വാട്ട പലർക്കും​ ആഴ്​ച്ചകൾ കൊണ്ട്​ തീരുമെന്നിരിക്കെ, ആ പ്രശ്​നം പരിഹരിക്കാനായി വാട്​സ്​ആപ്പ്​ പുതിയ ഫീച്ചറി​െൻറ പണിപ്പുരയിലാണ്​. ബാക്കപ്പുകളുടെ ​വലിപ്പം പരിമിതപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി 'ബാക്കപ്പ്​ സൈസ്​ മാനേജർ' എന്ന പുതിയ സൗകര്യമാണ്​ കൊണ്ടുവരുന്നത്​. നിങ്ങളുടെ WhatsApp ചാറ്റ് ബാക്കപ്പിൽ ഫോട്ടോകൾ, ഓഡിയോ, വീഡിയോകൾ, ഡോക്യുമെന്റുകൾ, മറ്റ് മീഡിയകൾ എന്നിവ ഉൾപ്പെടുത്താൻ (അല്ലെങ്കിൽ ഒഴിവാക്കാൻ) പുതിയ സവിശേഷത നിങ്ങളെ അനുവദിക്കും. അതി​െൻറ സ്​ക്രീൻഷോട്ടാണ്​ ചുവടെ....


ഗൂഗ്​ളിനും കിട്ടണം പണം...!

2 ജിബി എന്ന സൗജന്യ ബാക്കപ്പ്​ പരിധി കഴിഞ്ഞാൽ, ബാക്കിയുള്ള ബാക്കപ്പ്​ നിങ്ങളുടെ ഗൂഗ്​ൾ ഡ്രൈവ്​ സ്​റ്റോറേജ്​ ക്വാട്ടയിൽ കണക്കാക്കും. ഗൂഗ്​ൾ 15 ജിബി മാത്രമാണ്​ സൗജന്യമായി നൽകുന്നത്​. അതുകൊണ്ട്​ തന്നെ ഭാവിയിൽ പണം നൽകി അധിക സ്​റ്റോറേജ്​ വാങ്ങാൻ നാം നിർബന്ധിതരായേക്കും. എന്നാൽ, ഇതുവരെ ബാക്അപ്പ് ചെയ്തിരിക്കുന്ന ഫയലുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിലും ഇപ്പോൾ വ്യക്തത വന്നിട്ടില്ല.

അതേസമയം, പരിധിയില്ലാത്ത സംഭരണം അവസാനിപ്പിക്കാനുള്ള പദ്ധതികളെ കുറിച്ച്​ ഇരു കമ്പനികളും നിലവിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. അതിനാൽ, പരിധി പ്രാബല്യത്തിൽ വരുത്തുന്നതിന് മുമ്പ് നിങ്ങളുടെ വിശാലമായ വാട്ട്‌സ്ആപ്പ് ചാറ്റ്​ ശേഖരം സൗജന്യമായി ബാക്കപ്പ് ചെയ്യാനുള്ള ശരിയായ സമയമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google DriveWABetaInfoWhatsappBackup
News Summary - Whatsapp May Soon End Unlimited Google Drive Backups reports WABetaInfo
Next Story