Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവോയ്​സ്​ മെസേജിൽ പുതിയ...

വോയ്​സ്​ മെസേജിൽ പുതിയ ഫീച്ചറുമായി വാട്​സാപ്പ്​

text_fields
bookmark_border
വോയ്​സ്​ മെസേജിൽ പുതിയ ഫീച്ചറുമായി വാട്​സാപ്പ്​
cancel

വാഷിങ്​ടൺ: വോയ്​സ്​ മെസേജിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സാപ്പ്​. മെസേജ്​ അയക്കുന്നതിന്​ മുമ്പ്​ അത്​ കേൾക്കാനുള്ള സംവിധാനമാണ്​ വാട്​സാപ്പ്​ ഒരുക്കുന്നത്​. നിലവിൽ ആൻഡ്രോയിഡ്​, ഐ.ഒ.എസ്​ ബീറ്റ യൂസേഴ്​സിന്​ ഫീച്ചർ ലഭ്യമാണ്​. വൈകാതെ എല്ലാവർക്കും പുതിയ ഫീച്ചർ ലഭ്യമാക്കുമെന്നാണ്​ സൂചന. നേരത്തെ വോയ്​സ്​ മെസേജുകൾ പ്ലേ ചെയ്യുന്നതിന്‍റെ സ്​പീഡ്​ വാട്​സാപ്പ്​ വർധിപ്പിച്ചിരുന്നു.

നിരവധി ഉപയോക്​താക്കൾ വോയ്​സ്​ മെസേജ്​ അയക്കുന്നതിന്​ മുമ്പ് അത്​​ കേൾക്കാനുള്ള സൗകര്യം വേണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ്​ വാട്​സാപ്പ്​ പുതിയ ഫീച്ചറുമായി രംഗത്തെത്തുന്നത്​. നേരത്തെ വിഡിയോ കോളിൽ ഉൾപ്പടെ മാറ്റങ്ങൾ വരുത്തി വാട്​സ്​ ആപിനെ ഉടമസ്ഥരായ ഫേസ്​ബുക്ക്​ പരിഷ്​കരിച്ചിരുന്നു.

ഗ്രൂപ്പ്​ വിഡിയോ കോളിനിടെ എപ്പോൾ വേണമെങ്കിലും അതിലേക്ക്​ ജോയിൻ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ്​ വാട്​സാപ്പ്​ അവതരിപ്പിച്ചത്​. ഇത്തരത്തിൽ എപ്പോൾ വേണമെങ്കിലും കോളിൽനിന്നും പുറത്ത്​ പോകാനും സാധിക്കുമായിരുന്നു. ഈ ഫീച്ചറിന്​ പിന്നാലെയാണ്​ വോയ്​സ്​ മെസേജിലും വാട്​സാപ്പിന്‍റെ മാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - Whatsapp may soon allow users to listen their voice messages
Next Story