Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ചാറ്റുകൾക്ക് ഇനി കൂടുതൽ സുരക്ഷ; ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

text_fields
bookmark_border
സ്വകാര്യ ചാറ്റുകൾക്ക് ഇനി കൂടുതൽ സുരക്ഷ; ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
cancel

ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കുന്നതിന് വേണ്ടി പുതിയ 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. നിലവിൽ ആൻഡ്രോയിഡ്, ഐഫോൺ ബീറ്റാ വേർഷൻ ഉപയോഗിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാവുക. വാട്‌സ്ആപ്പിൽ നിലവിലുള്ള 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' എന്ന സെറ്റിങ്ങിന് പകരമായാണ് ഈ പുതിയ ഫീച്ചർ കമ്പനി കൊണ്ടുവരുന്നത്.

ഈ ഫീച്ചർ ഒരു വ്യക്തിഗത ചാറ്റിനായി ഓൺ ചെയ്തു കഴിഞ്ഞാൽ പ്രധാനമായും നാല് നിയന്ത്രണങ്ങളാണ് ആ ചാറ്റിന് ബാധകമാകുക. വാട്സ്ആപ്പ് വെബ്, ഡെസ്‌ക്ടോപ്പ് ആപ്പ് അല്ലെങ്കിൽ മറ്റ് ലിങ്ക്ഡ് ഡിവൈസുകൾ വഴി ഈ ചാറ്റ് കാണാൻ സാധിക്കില്ല ,മാത്രമല്ല ഈ ചാറ്റുകൾ നിങ്ങളുടെ പ്രാഥമിക ഫോണിൽ മാത്രമായിരിക്കും ലഭ്യമാവുക. ഈ ചാറ്റിലൂടെ വരുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിലേക്ക് സ്വയം സേവ് ചെയ്യപ്പെടുകയോ, ഈ ചാറ്റിലെ സന്ദേശങ്ങൾ ആർക്കും എക്സ്പോർട്ട് ചെയ്ത് എടുക്കാൻ സാധിക്കുകയോ ഇല്ല. ചാറ്റിനുള്ളിലെ വിവരങ്ങൾ വായിക്കാനോ ഉപയോഗിക്കാനോ മെറ്റാ എ ഐ ഫീച്ചറുകൾക്ക് അനുവാദമുണ്ടായിരിക്കില്ല എന്നതും ഇതിന്റെ വലിയൊരു പ്രത്യേകതയാണ്.

വ്യക്തിഗത ചാറ്റുകളിൽ മാത്രം ലഭ്യമാകുന്ന ഈ ഫീച്ചർ ഓൺ ചെയ്യുന്നതിനായി, ഒരു വ്യക്തിയുടെ വാട്സ്ആപ്പ് ചാറ്റ് തുറന്ന് മുകളിലുള്ള അവരുടെ പേരിൽ ടാപ്പ് ചെയ്ത് 'ചാറ്റ് ഇൻഫോ' സ്ക്രീൻ എടുക്കേണ്ടതുണ്ട്. അതിൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ കാണുന്ന 'Restricted Chat' എന്ന ഓപ്ഷൻ ഓൺ ചെയ്യുന്നതോടെ രണ്ട് വ്യക്തികൾക്കും ഈ നിയന്ത്രണങ്ങൾ ഒരേപോലെ ബാധകമാകും. ഓഫീസ് കമ്പ്യൂട്ടറുകളിലോ മറ്റോ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകൾ മറ്റുള്ളവർ കാണുന്നത് തടയാൻ ഈ ഫീച്ചർ വഴി സാധിക്കും. എന്നാൽ ഈ ഫീച്ചർ എല്ലാ സാധാരണ ഉപയോക്താക്കൾക്കുമായി എന്ന് ലഭ്യമാകും എന്ന കാര്യത്തിൽ വാട്സ്ആപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WhatsApp Introduces Restricted Chat Feature
Next Story