ബിസിനസ് വാട്സ്ആപിൽ പൊതുഉദ്ദേശ്യ എ.ഐ ചാറ്റ്ബോട്ടുകളെ വിലക്കും
text_fieldsബിസിനസ് വാട്സാപിൽ ഓപൺ എ.ഐ, പെർപ്ലെക്സിറ്റി, ലൂസിയ, പോക് തുടങ്ങിയ പൊതു ഉദ്ദേശ്യ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അത് അവസാനിക്കാൻ പോകുന്നു. 2026 ജനുവരി 15 മുതൽ ഇതു സാധ്യമാവില്ല എന്നാണ് കമ്പനിയുടെ പുതുക്കിയ എ.പി.ഐ നയത്തിൽ വ്യക്തമാക്കുന്നത്.
മെറ്റ ചാറ്റ് ബോട്ട് ലഭ്യമാകും. മെറ്റ കമ്പനിയുടെതന്നെ ഉടമസ്ഥതയിലുള്ളതാണല്ലോ വാട്സ്ആപ്. ചാറ്റിനിടയില്‍ വിവരങ്ങള്‍ തിരയാനും മറ്റുമായി വാട്സ്ആപ്പിന് പുറത്തു പോവാതെതന്നെ വിവരങ്ങള്‍ അന്വേഷിച്ചറിയാനുമായിരുന്നു നിർമിതബുദ്ധി ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചിരുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും വിവരങ്ങള്‍ തിരയാനും ഉള്ളടക്കങ്ങളുടെ സംഗ്രഹം തയാറാക്കാനും ചിത്രങ്ങള്‍ നിര്‍മിക്കാനുമൊക്കെ ഇത് ഏറെ പ്രയോജനപ്രദമാണ്.
അതേസമയം, ബിസിനസിൽ ഉപഭോക്തൃ സേവനങ്ങൾ നൽകുന്നതിന് നിർമിതബുദ്ധി ഉപയോഗിക്കുന്നത് വാട്സ്ആപ് വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഉദാഹരണമായി ഒരു ട്രാവൽ കമ്പനി ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് നിർമിതബുദ്ധി ഉപയോഗിച്ച് മറുപടി നൽകുന്നുവെങ്കിൽ അതു തുടരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

