ഇനി വാട്സ്ആപ്പ് വെബ് വേർഷനിലും 'ഓഡിയോ-വിഡിയോ കോളിങ്' ഫീച്ചർ
text_fieldsഒാഡിയോ-വിഡിയോ കോളുകൾ ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പിെൻറ മൊബൈൽ ആപ്പിൽ എത്തിയിട്ട് കാലമേറെയായി. ആളുകൾ വ്യാപകമായി അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇൗയിടെയായിരുന്നു, കമ്പനി ഗ്രൂപ്പ് വിഡിയോ കോളിൽ എട്ടുപേരെ ചേർക്കാൻ സാധിക്കുന്ന ഫീച്ചർ അപ്ഡേറ്റിലൂടെ നൽകിയത്. എന്നാൽ, ഇനിമുതൽ വാട്സ്ആപ്പ് കോൾ ഫീച്ചർ ഡെസ്ക്ടോപ്പ്-വെബ് വേർഷനുകളിലേക്കും എത്താൻ പോവുകയാണ്. വോയിസ് കോളിന് പുറമേ, വിഡിയോ കോളും വാട്സ്ആപ്പിെൻറ വെബ്ബ് വേർഷനിലൂടെ ചെയ്യാൻ സാധിക്കും.
നിലവിൽ ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്. വളരെ ചുരുക്കം പേർക്ക് മാത്രമായി നൽകിയിരിക്കുന്ന ഫീച്ചർ മൊബൈൽ ആപ്പിലുള്ളത് പോലെ ഉപയോഗിക്കാൻ ഏറെ എളുപ്പവും രസകരവുമാണ്.
വാട്സ്ആപ്പ് വെബ് ബ്രൗസറിലൂടെ ഉപയോഗിക്കുന്നവർക്കും ടെസ്ക്ടോപ്പ് ആപ്പ് മൈക്രോസോഫ്റ്റ് സ്റ്റോറിലൂടെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്കും വൈകാതെ കോളിങ് സേവനം ലഭ്യമായിത്തുടങ്ങും. മൊബൈൽ ആപ്പിലുള്ളതിന് സമാനമായിട്ടാണ് വെബ് വേർഷനിലും കോളിങ് ബട്ടണുകൾ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ, ഗ്രൂപ്പ് കോൾ ഫീച്ചർ വെബ്ബിൽ നൽകിയേക്കില്ല.

