Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാട്​സ്​ആപ്പി​െൻറ​ പകരക്കാർ ആരൊക്കെ...? സ്​നോഡനും മസ്​കും ചൂണ്ടിക്കാട്ടുന്ന ആപ്പ്​..!​
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സ്​ആപ്പി​െൻറ​...

വാട്​സ്​ആപ്പി​െൻറ​ പകരക്കാർ ആരൊക്കെ...? സ്​നോഡനും മസ്​കും ചൂണ്ടിക്കാട്ടുന്ന ആപ്പ്​..!​

text_fields
bookmark_border

ലോകത്ത്​ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മെസ്സേജിങ്​ ആപ്പാണ്​ വാട്​സ്​ആപ്പ്​. തങ്ങളുടെ യൂസർമാർ മത്സര രംഗത്തുള്ള മറ്റ്​ ആപ്പുകളിലേക്ക്​​ ചേക്കേറാതിരിക്കാൻ അപ്​ഡേറ്റുകളായി നിരന്തരം പുത്തൻ ഫീച്ചറുകൾ വാട്​സ്​ആപ്പ്​ കൊണ്ടുവരാറുമുണ്ട്​. എന്നാൽ, സമീപ കാലത്തായി നേരിടുന്ന ചില സുരക്ഷാ പ്രശ്​നങ്ങളും കഴിഞ്ഞ ദിവസം ഫേസ്​ബുക്ക്​ അവതരിപ്പിച്ച പുതിയ സ്വകാര്യത നയ പരിഷ്​കാരങ്ങളുമൊക്കെ യൂസർമാരെ ചെറുതായി അസന്തുഷ്​ടരാക്കാൻ തുടങ്ങിയിട്ടുണ്ട്​.

വാട്​സ്​ആപ്പ്​ തങ്ങളുടെ ഉപയോക്​താക്കളിൽ നിന്നും എന്തൊക്കെ വിവരങ്ങളാണ്​ ശേഖരിക്കുന്നതെന്നും അവ ആരുമായൊക്കെ പങ്കുവെക്കുന്നുണ്ടെന്നും​ അവർ തന്നെ വെളിപ്പെടുത്തി രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ പുതിയ ​മെസ്സേജിങ്​ ആപ്പുകൾ തേടിയുള്ള നെറ്റിസൺസി​െൻറ പോസ്റ്റുകളുടെ പ്രളയമാണ്​.​ എന്നാൽ, വാട്​സ്​ആപ്പിന്​ പകരക്കാരനായി സിഗ്നലിനെയാണ്​ പ്രമുഖരായ പലരും ചൂണ്ടിക്കാട്ടുന്നത്​. 2021ൽ വാട്​സ്​ആപ്പിന്​ പകരക്കാരായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും മികച്ച ആപ്പുകൾ പരിചയപ്പെടാം... പ്രധാനമായും സന്ദേശങ്ങൾക്ക്​ എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷനും മറ്റ്​ സ്വകാര്യതാ സംവിധാനങ്ങളും ഒപ്പം മികച്ച ഫീച്ചറുകളും നൽകുന്ന ആപ്പുകളെയാണ്​ പകരക്കാരായി ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്​.

1 - സിഗ്​നൽ പ്രൈവറ്റ്​ മെസ്സെഞ്ചർ

'ഏറ്റവും കൂടുതൽ യൂസർമാരുള്ള വാട്​സ്​ആപ്പും ടെലഗ്രാമും 'സിഗ്നൽ' വികസിപ്പിച്ചെടുത്ത എൻ‌ക്രിപ്ഷൻ പ്രോട്ടോക്കോളാണ് ഉപയോഗിക്കുന്നത്' എന്ന്​ അറിയാത്തവരായിരിക്കും പലരും. അമേരിക്കക്കാരനായ മോക്​സി മാർലിൻസ്​പൈക്കാണ്​ സിഗ്​നലിന്​ പിന്നിൽ. ലാഭേച്ഛയില്ലാതെ സംഭാവനകളും ഗ്രാൻറുകളും സ്വീകരിച്ച്​ പ്രവർത്തിക്കുന്ന ഇൗ ആപ്പ്​ ഒരു ഒാപൺ സോഴ്​സ്​ പ്രൊജക്​ടാണ്​. ആപ്പിൽ വരുന്ന പാളിച്ചകൾ സൈബർ വിദഗ്​ധർക്ക്​ പോലും പരിശോധിക്കാൻ സാധിക്കുമെന്നതാണ്​ അതി​െൻറ ഗുണം.


സുരക്ഷാ വിദഗ്ധർ, സ്വകാര്യതാ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ എന്നിവർ വ്യാപകമായി ഉപയോഗിക്കുന്ന സ്വകാര്യത കേന്ദ്രീകരിച്ചുള്ള ആപ്പായ സിഗ്നലിന്​ പിന്തുണയുമായി 2018 ഫെബ്രുവരിയിൽ വാട്​സ്​ആപ്പി​െൻറ സഹസ്ഥാപകൻ ബ്രയാൻ ആക്​റ്റൻ എത്തിയിരുന്നു. വരുമാനമില്ലാതെ പ്രവർത്തിക്കുന്നതിനാൽ അദ്ദേഹം 50 മില്യൺ ധനസഹായവും ആപ്പിന്​ നൽകി. വാട്​സ്​ആപ്പിലുള്ളത്​ പോലെ ടെക്​സ്റ്റ്​, ഡോക്യുമെൻറ്​, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ അയക്കാനും വോയ്​സ്​-വിഡിയോ കോളുകൾ ചെയ്യാനും ഡെസ്​ക്​ടോപ്പിൽ ഉപയോഗിക്കാനും സാധിക്കുന്ന അതീവ സുരക്ഷയുള്ള ആപ്പാണ്​ സിഗ്നൽ.

നിലവിൽ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലെയും ടെക്നോളജി വിദഗ്​ധർ വാട്​സ്​ആപ്പിന്​ പകരമായി ഉപയോഗിക്കാൻ നിർദേശിക്കുന്ന ആപ്പ്​ കൂടിയാണ്​ സിഗ്നൽ​. സ്വകാര്യതയ്​ക്ക്​ വേണ്ടി നിലകൊണ്ട്​ ലോകമറിയപ്പെട്ട എഡ്വേർഡ്​ സ്​നോഡൻ പറയുന്നത്​ ലോകത്തിലെ ഏറ്റവും മികച്ച മെസ്സേജിങ്​ ആപ്പ്​ സിഗ്നലാണെന്നാണ്​. ട്വിറ്റർ മേധാവി ജാക്ക്​ ഡോർസിക്കും സമാന അഭിപ്രായമാണ്​. അതുപോലെ പ്രമുഖരായ പലരും തങ്ങൾ സിഗ്​നലിലേക്ക്​ മാറിയതായി സൂചന നൽകിയിട്ടുണ്ട്​.

എന്നാൽ, സിഗ്നൽ ആപ്പിന്​ പിന്നിലുള്ളവരെ ഏറ്റവും സന്തോഷിപ്പിച്ച ഒരു മുഹൂർത്തമുണ്ടായത്​, ഇൗ കഴിഞ്ഞ വ്യാഴാഴ്​ച്ചയായിരുന്നു. ലോക സമ്പന്നനായ ഇലോൺ മസ്​കി​െൻറ ഒറ്റ ട്വീറ്റ്​ അവർക്ക്​ സമ്മാനിച്ചത്​, ഞെട്ടിക്കുന്ന മുന്നേറ്റമാണ്​. അദ്ദേഹം ട്വിറ്ററിൽ 'Use Signal' - സിഗ്നൽ ഉപയോഗിക്കുക എന്ന്​ മാത്രം ട്വീറ്റ്​ ചെയ്​തിരുന്നു.


ഇപ്പോൾ 2.4 ലക്ഷത്തിലധികം ലൈക്കുകളും 11000ത്തിലധികം കമൻറുകളും 31000 ത്തിലധികം റീ-ട്വീറ്റുകളും ലഭിച്ച മസ്​കി​െൻറ ആ ട്വീറ്റിന്​ പിന്നാലെ സിഗ്നൽ ആപ്പിന്​ ആപ്പിളി​െൻറ ആപ്​ സ്​റ്റോറിലും ഗൂഗ്​ളി​െൻറ പ്ലേസ്​റ്റോറിലും ലക്ഷക്കണക്കിന്​ ഡൗൺലോഡാണ്​ ലഭിച്ചത്​. അഞ്ചുകോടിക്കടുത്ത്​ ഫോളോവേഴ്​സുള്ള ഇലോൺ മസ്​കി​െൻറ പിന്തുണ ഒടുവിൽ സിഗ്നൽ ആപ്പിന്​ നിയന്ത്രിക്കാനാവാത്ത ട്രാഫിക്കാണ്​ സമ്മാനിച്ചത്​. ഉദ്യോഗസ്ഥർക്ക്​ വെരിഫിക്കേഷൻ കോഡുകൾ അയക്കാൻ സാധിക്കാത്ത വിധം പുതിയ യൂസർമാർ ആപ്പിനെ വളഞ്ഞിരുന്നു

2 - ടെലഗ്രാം

വാട്​സ്​ആപ്പിനോളം തന്നെ പഴക്കമുള്ള റഷ്യൻ ആപ്പാണ്​ ടെലഗ്രാം. അന്നും ഇന്നും എന്നും വാട്​സ്​ആപ്പി​െൻറ മുഖ്യ എതിരാളിയും ടെലഗ്രാം തന്നെ. ഒരു ഒാപൺ സോഴ്​സ്​ മെസ്സേജിങ്​ ആപ്പായ ടെലഗ്രാമിൽ വാട്​സ്​ആപ്പിലുള്ള എല്ലാ ഫീച്ചറുകൾക്കുമൊപ്പം, അധികമായി ഏറെ ആകർഷണീയമായ മറ്റ്​ ഫീച്ചറുകളുമുണ്ട്​.

ഒരു ലക്ഷം ആളുകളെ ചേർക്കാവുന്ന സൂപ്പർ ഗ്രൂപ്പ്​, പബ്ലിക്​ ചാനലുകൾ, ആപ്പിനുള്ളിൽ വെച്ച്​ ഗെയിം കളിക്കാൻ പോലും അനുവദിക്കുന്ന ബോട്ടുകൾ, യൂസർനെയിം, 1.5 ജിബി വരെയുള്ള ഫയലുകൾ പങ്കുവെക്കാനുള്ള സൗകര്യം, പാസ്​കോഡ്​ ലോക്ക്​, സ്വയം നശിക്കുന്ന സന്ദേശങ്ങൾ, സീക്രട്ട്​ ചാറ്റുകളിൽ end-to-end encryption, തുടങ്ങി ടെലഗ്രാമിലുള്ള പല ഫീച്ചറുകളും വാട്​സ്​ആപ്പിനെ വെല്ലുന്നതാണ്​.


ഫോണിൽ ലോഗിൻ ചെയ്​തില്ലെങ്കിൽ പോലും ഒരേസമയം അനേകം പ്ലാറ്റ്​ഫോമുകളിൽ ഉപയോഗിക്കാൻ സാധിക്കും എന്നുള്ള ടെലഗ്രാമിലെ ഫീച്ചർ വാട്​സ്​ആപ്പും അവതരിപ്പിക്കാനൊരുങ്ങുകയാണ്​. എന്നാൽ, നിലവിൽ ടെലഗ്രാമിൽ വിഡിയോ കോൾ സംവിധാനമില്ല എന്നതാണ്​ വലിയ പോരായ്​മ. വൈകാതെ അതും ആപ്പിലേക്ക്​ എത്തിയാൽ, വാട്​സ്​ആപ്പിന്​ വലിയ വെല്ലുവിളി തന്നെയാകും.

3 - ഡിസ്​കോർഡ്​ (Discord)

ഗെയിമർമാർക്ക്​ ചാറ്റ്​ ചെയ്യാൻ മാത്രം ഉപയോഗിച്ചുവന്നിരുന്ന ആപ്പായിരുന്നു ഇതുവരെ ഡിസ്​കോർഡ്​. എന്നാൽ, വാട്​സ്​ആപ്പിലുള്ള എല്ലാ ഫീച്ചറുകൾക്കുമൊപ്പം മറ്റേത്​ മെസ്സേജിങ്​ ആപ്പുകളിലുമില്ലാത്ത പുതിയ പല സംവിധാനങ്ങളുമുള്ള ആപ്പാണ്​ ഡിസ്​കോർഡ്​. അതിനാൽ വാട്​സ്​ആപ്പി​െൻറ പകരക്കാരിൽ ആർക്കും ഒന്ന്​ പരീക്ഷിച്ചുനോക്കാവുന്ന ​കിടിലൻ ആപ്പാണിത്​.

4 - കിക്​ (kik)

മുകളിൽ പറഞ്ഞ ആപ്പുകൾ ഉപയോഗിക്കാൻ ഫോൺ നമ്പറുകൾ നൽകേണ്ടതുണ്ട്​. എന്നാൽ, നമ്പർ കൈമാറാതെയുള്ള ഒരു മെ​സ്സേജിങ്​ ആപ്പ്​ അന്വേഷിക്കുന്നവർക്കുള്ളതാണ്​ കിക്​, ഇ-മെയിൽ ​െഎഡി മാത്രം ഉപയോഗിച്ച്​ സൈൻ-അപ്​ ചെയ്​താൽ ആപ്പ്​ ഉപയോക്​താക്കൾക്കായി​ ഒരു യൂസർനെയിം ക്രിയേറ്റ്​ ചെയ്യും. അത്​ മറ്റുള്ള കിക്​ യൂസർമാരുമായി പങ്കിട്ട്​ ചാറ്റിങ്​ ആരംഭിക്കാം.

സ്​നാപ്​ചാറ്റ്​, സ്​കൈപ്പ്​, വൈബർ, ലൈൻ തുടങ്ങിയ ആപ്പുകളും വാട്​സ്​ആപ്പിന്​ പകരമായി പരീക്ഷിക്കാവുന്നതാണ്​.

Nb: യൂസർമാർ ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ്​ വാട്​സ്​ആപ്പ്​ തങ്ങളുടെ ബിസിനസ്​ പ്ലാനുകൾ മാറ്റാനും സ്വകാര്യതാ നയങ്ങൾ പരിഷ്​കരിക്കാനുമൊക്കെ ആരംഭിച്ചത്​. വരുമാനമേതുമില്ലാതെ മുന്നോട്ടുപോയിരുന്ന അവർക്ക്​ ഇപ്പോൾ സൗജന്യമായി പ്രവർത്തിക്കുന്നത്​ വലിയ ബാധ്യതയായി മാറുകയായിരുന്നു. പിന്നാലെ 'വാട്​സ്​ആപ്പ്​ ബിസിനസ്'​ സേവനത്തിന്​ പണമീടാക്കാനുള്ള തീരുമാനവും അവരെടുത്തു. ഇപ്പോൾ ഫേസ്​ബുക്കുമായും അതി​െൻറ മറ്റ്​ സ്ഥാപനങ്ങളുമായും യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുമെന്നും സ്വകാര്യ സന്ദേശങ്ങൾ ശേഖരിക്കുമെന്നുമൊക്കെ കമ്പനി മുന്നറിയിപ്പ്​ നൽകിയിരിക്കുന്നു.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സിഗ്നലും ടെലഗ്രാമും യൂസർമാർ ഗണ്യമായി വർധിക്കുന്നതോടെ ബാധ്യതയേറി ഇപ്പോഴുള്ള നയങ്ങൾ മാറ്റുമോ....? സംഭാവനകൾ സ്വീകരിച്ച്​ സിഗ്നൽ ആപ്പിന്​ എത്ര കാലം മുന്നോട്ടുപോകാൻ കഴിയും. യൂസർമാരുടെ വിവരങ്ങൾ 100 ശതമാനം സുരക്ഷിതമായിരിക്കും എന്ന്​ എല്ലാ കാലത്തും ഇത്തരം ആപ്പുകൾക്ക്​​ ഉറപ്പുനൽകാൻ കഴിയുമോ...?? ചോദ്യങ്ങൾ പലതും ഉയരുന്നുണ്ട്​.

ആർക്കും പൊട്ടിക്കാൻ കഴിയില്ല എന്ന വീമ്പിളക്കി അവതരിപ്പിച്ച സന്ദേശങ്ങൾക്കുള്ള ലോക്കായ 'എൻഡ്​ ടു എൻഡ്​ എൻക്രിപ്​ഷനെ' പോലും സംശയത്തോടെ നോക്കേണ്ടി വരുന്ന കാലത്ത് സൈബർ​ സുരക്ഷ വെറുമൊരു 'മിത്ത്​' മാത്രമാണ്​ എന്ന്​ ഒാർമ വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppedward snowdenelon musk
Next Story