ഇനി ഡെസ്ക്ടോപ്പു വഴിയും വാട്സ്ആപ് കോളുകൾ
text_fieldsന്യൂഡൽഹി: വാട്സ് ആപ്പിെൻറ ഡെസ്ടോപ് ആപ്പു വഴി ഇനി വോയ്സ്, വിഡിയോ കോളുകൾ ചെയ്യാം. ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും ഉറപ്പാക്കിയാണ് ഇത് രൂപകൽപന ചെയ്തത്. എല്ലാവർക്കും ആശ്രയിക്കാവുന്നതും മികച്ച ഗുണനിലവാരമുള്ളതുമാകും ഡെസ്ടോപ് വഴിയുള്ള പുതിയ സംവിധാനമെന്ന് 'ഫേസ്ബുക്കി'െൻറ നേതൃത്വത്തിലുള്ള കമ്പനി വ്യക്തമാക്കി.
നിലവിൽ രണ്ടുപേർ തമ്മിലുള്ള കോളുകൾക്കാണ് സൗകര്യമുള്ളത്. ഇത് ഭാവിയിൽ ഗ്രൂപ് കോളുകളാക്കി വികസിപ്പിക്കും. കഴിഞ്ഞ വർഷത്തിനിടെ, വാട്സ് ആപ് കോളുകളിൽ വലിയ വർധനയുണ്ടായതായി കമ്പനി അറിയിച്ചു. കമ്പ്യൂട്ടറിലും ഫോണിലും ഇൻറർനെറ്റ് കണക്ഷനുള്ളപ്പോഴേ കോളുകൾ സാധ്യമാകൂ. ഉപയോക്താക്കൾ, കമ്പ്യൂട്ടറിെൻറ മൈക്രോഫോണും കാമറയുമായി ബന്ധം സ്ഥാപിക്കാൻ വാട്സ്ആപ്പിന് അനുമതി നൽകുകയും വേണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
