Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസ് കോൾ കണ്ടാൽ ഉടൻ തിരിച്ചു വിളിക്കല്ലേ! അക്കൗണ്ട് കാലിയാക്കും വൺ റിങ് തട്ടിപ്പ് ആയിരിക്കാം, അറിയണം ഈ സൈബർ കെണി

text_fields
bookmark_border
https://www.madhyamam.com/tags/cyber-fraud
cancel

ഫോണിൽ ഒരു മിസ്ഡ് കോൾ വന്നാൽ ഉടൻ തിരിച്ചു വിളിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കുക, നിങ്ങളുടെ അക്കൗണ്ടിലെ പണം ചോർത്താൻ ലക്ഷ്യമിട്ടുള്ള വൺ-റിംഗ് തട്ടിപ്പായിരിക്കാം ഇത്തരം ഫോൺ കോളുകൾ. ജപ്പാനിൽ ഉത്ഭവിച്ച ഈ തട്ടിപ്പ് ഇന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഫോൺ തട്ടിപ്പുകാർ ഓട്ടോ-ഡയലറുകൾ ഉപയോഗിച്ച് നിരവധി നമ്പറുകളിലേക്ക് ഒരേസമയം കോളുകൾ ചെയ്യും. ഒരു റിംഗ് അടിച്ചയുടൻ തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്യുന്നു. ആരാണ് വിളിച്ചതെന്ന് അറിയാനുള്ള ഉപഭോക്താക്കളുടെ കൗതുകത്തെയാണ് തട്ടിപ്പുകാർ ഇതിനായി മുതലെടുക്കുന്നത്.

ഈ നമ്പറുകളിലേക്ക് തിരികെ വിളിച്ചാൽ അത് ഒരു അന്താരാഷ്ട്ര പ്രീമിയം റേറ്റ് സേവനത്തിലേക്കാണ് കണക്ട് ചെയ്യപ്പെടുക. കോൺടാക്റ്റ് ചെയ്ത ഉടൻ തന്നെ വലിയൊരു തുക അക്കൗണ്ടിൽ നിന്ന് ഈടാക്കപ്പെടും. തുടർന്ന് ഫോണിൽ ലൈനിൽ കിട്ടുന്ന ഓരോ മിനിറ്റിലും വലിയ തുക ഫീസായി ഈടാക്കുകയും ചെയ്യും. ഫോൺ ഉടൻ കട്ട് ചെയ്താൽ പോലും ആദ്യ കണക്ഷൻ ചാർജ് നഷ്ടപ്പെടും എന്നതാണ് സത്യം.

ട്രൂകോളറിന്റെ കണക്കുകൾ പ്രകാരം 2021 ജൂൺ വരെയുള്ള ഒരു വർഷത്തിൽ അമേരിക്കക്കാർക്ക് മാത്രം ടെലികോം തട്ടിപ്പുകളിലൂടെ 29.8 ബില്യൺ ഡോളറാണ് നഷ്ടപ്പെട്ടത്. 2014 മുതൽ ബെറ്റർ ബിസിനസ് ബ്യൂറോ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്ലസ് ചിഹ്നത്തിന് ശേഷം +247(അസൻഷൻ ഐലന്‍റ്), +221(സെനഗൽ), +252(സൊമാലിയ), +373(മൊൽഡോവ) തുടങ്ങിയ രാജ്യങ്ങളുടെ കോഡുകളുള്ള നമ്പറിൽ നിന്നായിരിക്കും കോളുകൾ വരിക. അപരിചിതമയ ഇത്തരം നമ്പറുകളെ സൂക്ഷിക്കുക.

തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ ഈ മുൻകരുതലുകൾ സ്വീകരിക്കാം

  • പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് ഒറ്റ റിംഗ് വന്ന് കട്ട്യായാൽ യാതൊരു കാരണവശാലും തിരിച്ചു വിളിക്കാതിരിക്കുക
  • അത്യാവശ്യക്കാരാണെങ്കിൽ അവർ വോയ്‌സ് മെയിൽ ഇടുകയോ വീണ്ടും വിളിക്കുകയോ ചെയ്യും
  • ഓഫീസുകളിലെ ജീവനക്കാർ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് സ്ഥാപനങ്ങളുടെ വലിയ ഫോൺ ബില്ലുകൾ ഒഴിവാക്കാൻ അത്യാവശ്യമാണ്
  • ജോലിസ്ഥലത്താണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നതെങ്കിൽ ഉടൻ തന്നെ ഐ.ടി വിഭാഗത്തെ വിവരം അറിയിക്കുക. വ്യക്തിഗത നമ്പറാണെങ്കിൽ ഉടൻ തന്നെ ടെലികോം കമ്പനിയെ ബന്ധപ്പെടുക

തട്ടിപ്പുകാർ പുതിയ മാർഗ്ഗങ്ങളുമായി എത്തുന്നുണ്ടെങ്കിലും ജാഗ്രതയും കൃത്യമായ ബോധവൽക്കരണവുമാണ് ഇത്തരം ചതിക്കുഴികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി. നിങ്ങൾ വരുത്തുന്ന ചെറിയ അശ്രദ്ധകളാണ് പലപ്പോളും വലിയ നഷ്ടത്തിലേക്ക് നയിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - what is one ring fraud
Next Story