എന്താണ് ഡേറ്റ സ്വകാര്യത ?
text_fieldsസ്വകാര്യ ഡേറ്റ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവ തെറ്റായ കരങ്ങളിൽ എത്തിയാൽ അപകടകരമാണെന്നുള്ള മുന്നറിയിപ്പും നാം നിരന്തരം കേൾക്കാറുണ്ട്. എന്നാൽ, എന്താണ് ഡേറ്റ സ്വകാര്യത?
സ്വകാര്യതയുടെയും ഡേറ്റ സംരക്ഷണത്തിന്റെയും പ്രാധാന്യം ഓർമിപ്പിക്കാനായി ലോകം കഴിഞ്ഞ ദിവസം (ജനുവരി 28) ഡേറ്റ സ്വകാര്യത ദിനം ആചരിച്ചു. സ്വകാര്യ ഡേറ്റ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവ തെറ്റായ കരങ്ങളിൽ എത്തിയാൽ അപകടകരമാണെന്നുള്ള മുന്നറിയിപ്പും നാം നിരന്തരം കേൾക്കാറുണ്ട്. എന്നാൽ, എന്താണ് ഡേറ്റ സ്വകാര്യത? ഇവിടെ ‘ഡേറ്റ’ എന്നതുകൊണ്ട് അർഥമാക്കുന്നത്, വ്യക്തികളെക്കുറിച്ചുള്ള വ്യക്തിപരമോ സെൻസിറ്റീവോ ആയ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും വിശ്വാസ്യതയും സംരക്ഷിക്കപ്പെടുന്നതിനെയാണ് ഡേറ്റ സ്വകാര്യതയായി വിശേഷിപ്പിക്കപ്പെടുന്നത്.
സ്വകാര്യ ഡേറ്റ എന്തെല്ലാം?
ഒരു വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളെല്ലാം സ്വകാര്യ ഡേറ്റയാണ്. പേര്, ഫോൺ, വിലാസം, ഇ-മെയിൽ വിലാസം, ജനന തീയതി, ആധാർ, പാൻ, പാസ്പോർട്ട് വിവരങ്ങൾ തുടങ്ങിയവയെല്ലാം സ്വകാര്യ ഡേറ്റയിൽ പെടും.
വ്യക്തികളുടെ ആരോഗ്യ/ചികിത്സ വിവരങ്ങൾ/രേഖകൾ, സാമ്പത്തിക വിശദാംശങ്ങൾ, ബയോമെട്രിക് വിവരങ്ങൾ.
ഓൺലൈനിലെ ഇടപെടലുകൾ, ജിയോലൊക്കേഷൻ ഡേറ്റ, ഉപയോഗിക്കുന്ന ഡിവൈസിന്റെ വിശദാംശങ്ങൾ, സന്ദേശങ്ങൾ, കോൾ ഡീറ്റെയിൽസ്.
"പേര്, വിലാസം, ഓൺലൈൻ ആക്ടിവിറ്റികൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയ വ്യക്തി വിവരങ്ങൾ തെറ്റായ കൈകളിൽ എത്തിപ്പെട്ടാൽ, സാമ്പത്തിക തട്ടിപ്പിനും ആൾമാറാട്ടത്തിനും പിന്നെ അധിക്ഷേപത്തിനും നിരീക്ഷണത്തിനുമെല്ലാം ഇരയാക്കപ്പെടാം’’ -തുഷാർ ശർമ ഓർഗനൈസേഷൻ ഫോർ എൻലൈറ്റനിങ് ആൻഡ് എജുക്കേഷൻ സ്ഥാപകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

