Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ ഭാഷ സിംപിളാണ്​; പക്ഷെ, പവർഫുളുമാണ്​
cancel
camera_alt

IMAGE: lehman.edu

Homechevron_rightTECHchevron_rightTech Newschevron_rightഈ ഭാഷ സിംപിളാണ്​;...

ഈ ഭാഷ സിംപിളാണ്​; പക്ഷെ, പവർഫുളുമാണ്​

text_fields
bookmark_border

യുട്യൂബ് ചാനലിനൊപ്പം ഒരു വെബ്സൈറ്റ് കൂടിയുള്ളത് റിച്ചല്ലേ. എന്നാൽപിന്നെ ഒരു വെബ്സൈറ്റി​െൻറ ഉടമയായിക്കളയാം എന്നു വിചാരിക്കുന്നവരുണ്ടെങ്കിൽ ഇതിലേ വരൂ. ഒരു വെബ്സൈറ്റ് നിർമിച്ചുകളയാം. എച്ച്.ടി.എം.എൽ, സി ++, ജാവ ഒന്നുമറിയില്ല എന്നാണ് പരിഭവമെങ്കിൽ പേടിക്കേണ്ട.

ചില പ്രോഗ്രാമിങ് ലാംഗ്വേജുകൾ ഏതാണെന്ന് നോക്കാം. ഒരു വെബ്​ ഡെവലപ്പർ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതൊക്കെ അറിയുന്നത് നല്ലതാണ്. വെബ്സൈറ്റ് ഉണ്ടാക്കുന്നത് ഇത്തരം പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ സഹായത്തോടെയാണ്. പ്രോഗ്രാമിങ് ഭാഷ കമ്പ്യൂട്ടർ ഭാഷയാണ്, മിക്ക പ്രോഗ്രാമിങ് ഭാഷകളിലും കമ്പ്യൂട്ടറുകൾക്കുള്ള നിർദേശങ്ങളാണുള്ളത്. വെബ്സൈറ്റ് നിർമിക്കാൻ (വെബ്​ ഡെ​വലപ്മെൻറ്​) ഏത് പ്രോഗ്രാമിങ് ലാംഗ്വേജാണ് നല്ലത്? ഒരു കാര്യം ഓർമ വേണം, എല്ലാ പ്രോഗ്രാമിങ് ഭാഷകളും ഒരുപോലെയല്ല രൂപകൽപന ചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന് ജാവ എന്ന കമ്പ്യൂട്ടർ ഭാഷ സർവർ സൈഡ് കോഡ് എഴുതാൻ മികച്ചതാണ്. പക്ഷേ, ഫ്രണ്ട് എൻഡ്​ ഡെവലപ്മെൻറിന് കൊള്ളില്ല. ഓരോ പ്രോഗ്രാമിങ് ഭാഷകളും പ്രത്യേക കാര്യത്തിനുള്ളതാണ്. അതിനാൽ പല കമ്പ്യൂട്ടർ ഭാഷകൾ പഠിക്കുന്നത് നല്ലതാണ്. പക്ഷേ, എല്ലാ പ്രോഗ്രാമിങ് ഭാഷകളും പഠിക്കുന്നതിനേക്കാൾ നല്ലത് നിങ്ങളുടെ ആവശ്യത്തിനുള്ള ഭാഷയിൽ പ്രാവീണ്യം നേടുന്നതാണ്.


1. ജാവസ്ക്രിപ്റ്റ്

ഫ്രണ്ട് എൻഡ് ബാക്ക് എൻഡ് വെബ്​ ഡെലപ്മെൻറുകൾ ഒരുപോലെ ചെയ്യാൻ നല്ലത് ജാവ സ്ക്രിപ്റ്റ് ആണ്. മൊബൈൽ ആപ്പുകൾ, വെബ് ആപ്പുകൾ എന്നിവയും ജാവ സ്ക്രിപ്റ്റിന് നന്നായി വഴങ്ങും. ബ്രൗസറിലും സെർവറിലും പ്രവർത്തിക്കാനുള്ള ശേഷി മാത്രമല്ല, വെബ്, മൊബൈൽ ആപ് വികസനത്തിനു വേണ്ട ഫ്രേംവർക്കുകൾ, ലൈബ്രറികൾ എന്നിവയും ജാവ സ്ക്രിപ്​റ്റി​െൻറ മികവ് കൂട്ടുന്നു. അതുകൊണ്ട് വെബ് വികസന ലോകത്തെ രാജാവ് ജാവ സ്ക്രിപ്റ്റ് തന്നെയാണ്.

2. പൈഥൺ

കോഡിങ് പഠിക്കാൻ ഉചിതമായ കമ്പ്യൂട്ടർ ഭാഷയാണിത്. സോഫ്​റ്റ്​വെയർ വികസന ലോകത്ത് പുതുമുഖമാണെങ്കിൽ പൈഥണിൽ വിദ്യാരംഭം കുറിക്കുന്നതാണ് നല്ലത്. കുറച്ചുനാളായി ജനപ്രിയമായ വ്യത്യസ്തമായ പ്രോഗ്രാമിങ് ഭാഷയാണ് പൈഥൺ. വെബ്വ ഡെലപ്മെൻറ്​, ഡേറ്റ സയൻസ്, സ്ക്രിപ്റ്റിങ്, ഓട്ടോമേഷൻ എന്നിവക്കെല്ലാം പൈഥൺ യോജിച്ചതാണ്. ജാവസ്ക്രിപ്റ്റ് പോലെ കമ്യൂണിറ്റി പിന്തുണ, ഫ്രേംവർക്ക്, ലൈബ്രറികൾ, വേഗത്തിൽ ചെയ്യാനുള്ള ടൂളുകൾ എന്നിവയുണ്ട്.

3. ടൈപ്​ സ്​ക്രിപ്റ്റ്

ആധുനിക പ്രോഗ്രാമിങ് ലാംഗ്വേജുകളിലൊന്നാണിത്. സി, സി ++ എന്നിവ പോലെ ടൈപ്​സ്​ക്രിപ്റ്റ് ജാവസ്ക്രിപ്റ്റ് ++ ആയാണ് കരുതപ്പെടുന്നത്. കാരണം വെബ് വികസന ഘട്ടത്തിലെ ജാവസ്ക്രിപ്റ്റ് ടൈപ് അനുബന്ധ പാളിച്ചകൾ കണ്ടെത്താൻ ടൈപ്​സ്​ക്രിപ്റ്റ് സഹായിക്കും. നിരവധി ഡീബഗിങ് ടൂളുകളുള്ളതിനാൽ വെബ് വികസനം എളുപ്പത്തിലാക്കും.

4. പിച്ച്പി

സർവർ സൈഡ് സ്ക്രിപ്റ്റിങ് ഭാഷയാണ് പി.എച്ച്.പി. പൂർണ പ്രവർത്തനക്ഷമമായ വെബ് ആപ്ലിക്കേഷനുകൾ സൃഷ്​ടിക്കാൻ എളുപ്പവുമാണ്. ഇന്‍റർനെറ്റി​െൻറ പകുതിയോളം പ്രവർത്തിക്കുന്നത് പി.എച്ച്.പിയുടെ തോളിലാണ്. വേർഡ്പ്രസ് എന്ന ജനപ്രിയ വെബ് ആപ്ലിക്കേഷൻ സോഫ്​റ്റ്​വെയർ നിർമിച്ചിരിക്കുന്നത് പി.എച്ച്.പിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:web developmentWeb Developer
News Summary - web development some information and tutorial
Next Story