ഈ ഷർട്ട് ധരിച്ചാൽ എഐ കാമറകളിലും സിസിടിവിയിലും രൂപം പതിയില്ല; വൈറലായി ജർമ്മൻ ഡിസൈനറുടെ കണ്ടുപിടിത്തം
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളെയും നിരീക്ഷണ സംവിധാനങ്ങളെയും കബളിപ്പിക്കാൻ കഴിയുന്ന അത്ഭുതകരമായ ഒരു വസ്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ജർമ്മൻ ഡിസൈനറായ സൈമൺ വെക്കർട്ട്. 'ഡിജിറ്റൽ കാമോഫ്ലാജ്' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹരമായ ബട്ടൺ-ഡൗൺ ഷർട്ട് ധരിക്കുന്നവരെ AI കാമറകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം മറക്കാൻ സഹായിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.
ഒറ്റനോട്ടത്തിൽ തിളക്കമാർന്ന പച്ച, പിങ്ക്, ഓറഞ്ച് നിറങ്ങളിലെ ഒരു സാധാരണ ഡിസൈനർ വസ്ത്രം മാത്രമായി ഇത് തോന്നാം. എന്നാൽ ഇതിന്റെ പിന്നിലെ ഗണിതശാസ്ത്രപരമായി രൂപകൽപ്പന ചെയ്ത പ്രത്യേക പാറ്റേണുകൾ AI വിഡിയോ സർവൈലൻസ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും തടസ്സപ്പെടുത്താൻ കഴിവുള്ളവയാണ്. ഒബ്‌ജക്റ്റ്-റെക്കഗ്നിഷൻ അല്ലെങ്കിൽ ചിത്രങ്ങൾ തിരിച്ചറിയുന്ന സാങ്കേതികവിദ്യയുടെ കണ്ണുവെട്ടിക്കാൻ ഈ ഡിസൈനിന് സാധിക്കും.
സൈമൺ വെക്കർട്ട് പങ്കുവെച്ച ഒരു പ്രകടനത്തിൽ മനുഷ്യരെ തിരിച്ചറിയുന്ന ഒരു ഇമേജ്-റെക്കഗ്നിഷൻ സിസ്റ്റം ആളുകൾക്ക് ചുറ്റും 'പെഴ്സൺ' എന്ന് ലേബൽ ചെയ്ത പച്ച നിറത്തിലുള്ള ബോക്സ് കാണിക്കുന്നത് വ്യക്തമാണ്. എന്നാൽ വെക്കർട്ട് ഈ ഷർട്ട് ശരീരത്തിന് മുന്നിൽ പിടിക്കുമ്പോൾ ആ ബോക്സും ലേബലും പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. ഷർട്ട് മാറ്റുമ്പോൾ സിസ്റ്റം വീണ്ടും വ്യക്തിയെ കൃത്യമായി തിരിച്ചറിയുകയും ചെയ്യുന്നു. ആധുനിക നിരീക്ഷണ സംവിധാനങ്ങളുടെ കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഇത്തരം ഡിജിറ്റൽ പ്രതിരോധ വസ്ത്രങ്ങൾ പുതിയൊരു ചർച്ചക്കാണ് വഴിതുറന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

