Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bill gates
cancel
camera_alt

ബിൽ ഗേറ്റ്​സ്​

Homechevron_rightTECHchevron_rightTech Newschevron_rightകുറച്ച്​ കാലത്തേക്ക്​...

കുറച്ച്​ കാലത്തേക്ക്​ വർഷം തോറും കോവിഡ്​ വാക്സിനെടുക്കേണ്ടി വരും -ബിൽ ഗേറ്റ്​സ്​

text_fields
bookmark_border

കോവിഡ്​ 19 പ്രതിരോധ വാക്സിനുകൾ കൊറോണ വൈറസിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെയും മരണത്തെയും പോലും തടയുന്നുണ്ടെങ്കിലും അവ പ്രധാനപ്പെട്ട രണ്ട്​ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന്​ മൈക്രോസോഫ്​റ്റ്​ സഹ സ്ഥാപകനും ലോക കോടീശ്വരനുമായ ബിൽ ഗേറ്റ്​സ്​. 'പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾ പോലും വൈറസിന്റെ പുതിയതും ശക്തവുമായ വകഭേദങ്ങൾ കാരണം വീണ്ടും രോഗബാധിതരാകുന്നു, കൂടാതെ വാക്​സി​െൻറ ഫലപ്രാപ്തിയുടെ ദൈർഘ്യം ഇപ്പോഴും വളരെ കുറവാണെന്നും ' ബിൽ ഗേറ്റ്​സ്​ ട്വിറ്ററിൽ കുറിച്ചു.

വീണ്ടും അണുബാധയുണ്ടാക്കാത്തതും വർഷങ്ങളോളം ഫലപ്രാപ്​തി നൽകുന്നതുമായ വാക്​സിനുകൾ നമുക്ക്​ ആവശ്യമാണെന്നും ഗേറ്റ്​സ്​ അഭിപ്രായപ്പെട്ടു. എഡിൻബ്ര യുനി മെഡ്​ സ്​കൂൾ സ്​കോട്ട്​ലൻഡ്, ഗ്ലോബൽ പബ്ലിക് ഹെൽത്ത് ​ പ്രൊഫസറും ചെയറുമായ ദേവി ശ്രീധറി​െൻറ ചോദ്യങ്ങൾക്ക്​ ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

വർഷാവർഷം കോവിഡ്​ വാക്​സിൻ

കുറച്ച്​ കാലത്തേക്കെങ്കിലും നാം വർഷാവർഷം കോവിഡ്​ പ്രതിരോധ വാക്​സിനെടുക്കേണ്ടി വന്നേക്കാമെന്നും ഗേറ്റ്​സ്​ പറഞ്ഞു. കോവിഡി​െൻറ ഉത്ഭവം മറ്റൊരു ജീവിയിൽ നിന്നാണെന്ന്​ തെളിയിക്കുന്ന ഡാറ്റകളുണ്ടെന്ന്​ പറഞ്ഞ അദ്ദേഹം ലാബുകളെല്ലാം അതീവ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്ന്​ മുന്നറിയിപ്പ്​ നൽകി. ഭാവിയിൽ മറ്റ് ജീവജാലങ്ങളിൽ നിന്ന്​ മഹാമാരികൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്, അതിനാൽ തയ്യാറായി നിൽക്കാനായി ധാരാളം നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമിക്രോൺ എന്ന വെല്ലുവിളി

ഗേറ്റ്‌സ് പറയുന്നതനുസരിച്ച്, കോവിഡി​െൻറ ഒമിക്രോൺ വകഭേദം ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ വെല്ലുവിളിക്കും. ഏറ്റവും ഗുരുതരമായി അത്​ ബാധിക്കുക വാക്സിനേഷൻ എടുക്കാത്ത ആളുകളെ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

എന്നാൽ, ഒമിക്രോൺ ഒരു രാജ്യത്ത്​ പടർന്നുപിടിച്ചു കഴിഞ്ഞാൽ, അവിടുത്തെ കേസുകൾ ഇല്ലാതാവുകയും പിന്നാലെ കോവിഡിനെ ഒരു സീസണൽ ഫ്ലൂ പോലെ പരിഗണിക്കാനും തുടങ്ങിയേക്കുമെന്നും ബിൽ ഗേറ്റ്​സ്​ അഭിപ്രായപ്പെട്ടു. അടുത്ത വർഷത്തേക്കെങ്കിലും ഒമിക്കോൺ ധാരാളം പ്രതിരോധശേഷി സൃഷ്ടിക്കുമെന്നും കോവിഡിന്റെ കൂടുതൽ സംക്രമണ വകഭേദത്തിന്​ ഇനി സാധ്യതയില്ലെന്നും എന്നാൽ അക്കാര്യത്തിൽ ഇപ്പോൾ ഉറപ്പുനൽകാൻ കഴിയില്ലെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bill Gates​Covid 19Covid VaccineOmicron
News Summary - we may have to take yearly shots of COVID-19 vaccine for some time says Bill Gates
Next Story