Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ലുഡോ'യിലെ വിജയം കഴിവോ...

'ലുഡോ'യിലെ വിജയം കഴിവോ ഭാഗ്യമോ? കേസ്​ ബോംബെ ഹൈകോടതിയിൽ

text_fields
bookmark_border
ludo supreme
cancel

ന്യൂഡൽഹി: ലോക്​ഡൗൺ കാലത്ത്​ കൂടുതൽ ജനപ്രീതിയാർജിച്ച ഒരു ഗെയിമാണ്​ 'ലുഡോ'. പണ്ട്​ ലുഡോ ബോർഡ്​ വെച്ചായിരുന്നു മത്സരങ്ങളെങ്കിൽ ഇപ്പോൾ ഓൺലൈനിലായി കളി. എന്നിരുന്നാലും വിജയിക്കുന്നയാൾ തന്‍റെ സാമർഥ്യം കൊണ്ടാണോ അതോ ഭാഗ്യം കൊണ്ടാണോ കളിയിൽ വിജയിക്കുന്നതെന്നത്​​ പൊതുവേ ഉയർന്നു വരുന്ന ഒരു ചോദ്യമാണ്​.

എന്നാൽ ഇപ്പോൾ ഇൗ ചോദ്യത്തിന്​ വിധി പറയേണ്ട അവസ്​​ഥയിലാണ്​ ബോംബെ ​ഹൈകോടതി. ഓൺലൈൻ ഗെയിം ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുകയും ശരിക്കുമുള്ള ബോർഡ് ഗെയിമിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 'ലുഡോ സുപ്രീം' നിർമാതാക്കൾക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു ഹരജി സമർപ്പിക്കപ്പെട്ടതായി ലൈവ് ലോ റിപ്പോർട്ട്​ ചെയ്​തു.

ലുഡോയെ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കുന്ന ഒരു മത്സരം എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്നും ഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുന്ന മത്സരം ആയി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്​ മഹാരാഷ്​ട്ര നവനിർമാൺ സേന അംഗമായ കേശവ് മൂലെയാണ് കോടതിയെ സമീപിച്ചത്​.

ലുഡോയുടെ പേരിൽ നടക്കുന്ന ചൂതാട്ടം സാമൂഹിക തിന്മയായി മാറുന്നുവെന്നാണ്​ പരാതിക്കാരൻ പറയുന്നത്​.

നാലുപേർ പേർ ചേർന്ന്​ ലുഡോ സുപ്രീം ആപ്പ്​ വഴി കളിക്കു​േമ്പാൾ ഒരാൾ അഞ്ച്​ രൂപ നൽകണം. മത്സരത്തിൽ ജയിക്കുന്നയാൾക്ക്​ 17 രൂപയാണ് ലഭിക്കുക. ബാക്കി മൂന്ന്​ രൂപ ഗെയിം കമ്പനിയാണ്​ സ്വന്തമാക്കുന്നതെന്നും പരാതിക്കാരൻ പറയുന്നു. പണം ഉപയോഗിച്ച് ലുഡോ കളിക്കുന്നത് 1978ലെ മഹാരാഷ്​ട്ര ചൂതാട്ട നിരോധന നിയമത്തിന്‍റെ മൂന്ന്​, നാല്​, അഞ്ച്​ വകുപ്പുകളുടെ പരിധിയിൽ വരുമെന്നാണ്​ അദ്ദേഹം വാദിക്കുന്നത്​.

കേസിൽ ഹൈകോടതി മഹാരാഷ്​ട്ര സർക്കാറിന്‍റെ പ്രതികരണം തേടിയിട്ടുണ്ട്​. ഗെയിം നിർമാതാക്കളായ കാഷ്​ഗ്രെയിൽ പ്രൈവറ്റ്​ ലിമിറ്റഡിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ നവംബറിൽ മുലെ ലോക്കൽ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ അവർ കേസെടുക്കാൻ തയാറായില്ല.

പിന്നാലെ അദ്ദേഹം മെട്രോപൊളിറ്റൻ കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്നാണ് ഇയാൾ ബോംബെ ഹൈകോടതിയെ സമീപിച്ചത്. ലൂഡോക്കെതിരെ പരാതി ഉയർന്നതോടെ ഇന്‍റർനെറ്റിൽ മീം പ്രളയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombay highcourtludo gameludo supreme
News Summary - Wants Ludo to Be Declared Game of Luck, Not Skill Plea in Bombay highcourt
Next Story