Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസുഹൃത്തു​ക്കളുടെ...

സുഹൃത്തു​ക്കളുടെ വാട്​സ്​ആപ്പ്​ സ്​റ്റാറ്റസ്​ രഹസ്യമായി കാണ​ണോ? ഇങ്ങനെ ചെയ്​താൽ മതി

text_fields
bookmark_border
സുഹൃത്തു​ക്കളുടെ വാട്​സ്​ആപ്പ്​ സ്​റ്റാറ്റസ്​ രഹസ്യമായി കാണ​ണോ? ഇങ്ങനെ ചെയ്​താൽ മതി
cancel

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ പ്രിയപ്പെട്ട മെസേജിങ്​ ആപ്ലിക്കേഷനാണ്​ വാട്​സ്​ആപ്പ്​. വാട്​സാപ്പിൽ വരുന്ന ഓരോ പരിഷ്​കാരങ്ങളും ഇരുകൈയ്യും നീട്ടിയാണ്​ ഉപയോക്താക്കൾ സ്വീകരിക്കുന്നത്​. ഫേസ്​ബുക്കിനും ഇൻസ്​റ്റഗ്രാമിനും സമാനമായി സ്​റ്റാറ്റസ്​ ഫീച്ചർ വാട്​സ്​ആപ്പിലും കൊണ്ടുവന്നപ്പോൾ ഇരുകൈയ്യും നീട്ടിയാണ്​ സ്വീകരിക്കപ്പെട്ടത്​. മറ്റ്​ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലെ തന്നെ വാട്​സ്​ആപ്പിൽ സ്​റ്റാറ്റസ് പങ്കുവെക്കുന്നതും ഇന്ന്​ യുവാക്കളുടെ ഹരമാണ്​.

നമ്മുടെ കോണ്​ടാക്​ട്​ ലിസ്​റ്റിലുള്ള വ്യക്തികളുടെ സ്​റ്റാറ്റസുകൾ കാണു​േമ്പാൾ​ നാം അത്​ കണ്ടതായി അവർക്ക്​ മനസിലാക്കാൻ സാധിക്കും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സ്​റ്റാറ്റസുകൾ 'ഒളിഞ്ഞിരുന്ന്​' കാ​ണേണ്ടതായി വരാം. നിങ്ങളുടെ സുഹൃത്തുക്കൾ അറിയാതെ തന്നെ അവരുടെ സ്​റ്റാറ്റസുകൾ കാണാനുള്ള ടെക്​നിക്ക്​ പരിചയപ്പെടുത്തുകയാണ്​ ചുവടെ.

  • ആദ്യം വാട്​സ്​ ആപ്പ്​ സെറ്റിങ്സിലേക്ക്​ പോകുക
  • അക്കൗണ്ട്​ ടാബിൽ ക്ലിക്ക്​ ചെയ്യുക
  • പ്രൈവസി ഓപ്​ഷനിൽ ക്ലിക്ക്​ ചെയ്​ത ശേഷം 'റീഡ്​ റെസീപ്​റ്റ്​സ്​' ( Read Receipt) ഓപ്​ഷൻ തെരഞ്ഞെടുക്കുക.
  • 'റീഡ്​ റെസീപ്​റ്റ്​സ്​' ഓൺ ആണെങ്കിൽ ഓഫ്​ ചെയ്യുക

സെറ്റിങ്​സിൽ ഇൗ മാറ്റം വരുത്തുന്നതോടെ നിങ്ങൾ സ്​റ്റാറ്റസ്​ കണ്ടതും മെസേജുകൾ വായിച്ചതും സുഹൃത്തുക്കൾക്ക്​ മനസിലാക്കാൻ സാധിക്കില്ല. മറ്റൊരു രസകരമായ വസ്​തുത എന്തെന്നാൽ 'റീഡ്​ റെസീപ്​റ്റ്​സ്​' ഓപ്​ഷൻ ഓഫ്​ ആക്കിയാൽ പിന്നെ നിങ്ങളുടെ സ്​റ്റാറ്റസ്​ ആരെല്ലാമാണ്​ കണ്ടതെന്ന്​ നിങ്ങൾക്കും തിരിച്ചറിയാൻ സാധിക്കി​ല്ലെന്നതാണ്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp StatusWhatsApp trick
Next Story