Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മത്സരത്തിന്​ കച്ചമുറുക്കി വോഡഫോൺ ഐഡിയ; ഇനി പുതിയ വി ബ്രാൻഡിൽ
cancel
Homechevron_rightTECHchevron_rightTech Newschevron_rightമത്സരത്തിന്​...

മത്സരത്തിന്​ കച്ചമുറുക്കി വോഡഫോൺ ഐഡിയ; ഇനി പുതിയ 'വി' ബ്രാൻഡിൽ

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യൻ ടെലികോം വിപണിയിൽ കടുത്ത മത്സരം കാഴ്​ചവെക്കാൻ റീബ്രാൻഡിങ്ങുമായി വോഡഫോൺ ഐഡിയ. വോഡഫോണി​െൻറ 'വി'യും ഐഡിയയുടെ 'ഐ'യും ചേർത്ത്​ വി (Vi) എന്നായിരിക്കും ഇനി വോഡഫോൺ ഐഡിയ അറിയപ്പെടുക. നാളേക്കായി ഒരുമിച്ച്​ എന്ന ആശയത്തോടെയാണ്​ പുതിയ പേരുമാറ്റം.

വോഡഫോൺ ഐഡിയ എന്നീ ബ്രാൻഡുകളായി അവതരിപ്പിച്ചിരുന്ന കമ്പനി ഇനി 'വി' എന്ന ഒറ്റ ബ്രാൻഡിലേക്ക്​ മാറും. ലയനം കഴിഞ്ഞ്​ രണ്ടു വർഷത്തിന്​ ശേഷമാണ്​ കമ്പനിയുടെ തീരുമാനം.

ഡിജിറ്റൽ രംഗത്ത്​ മുന്നേറാനും ചലനാത്മകമായി പ്രവർത്തിക്കാനും 'വി' തയാറായി കഴിഞ്ഞെന്ന്​ കമ്പനി അധികൃതർ അറിയിച്ചു. റീബ്രാൻഡിങ്ങിൽ 5ജി നെറ്റ്​ വർക്കിന്​ സമാനമായ ശക്തവും വേഗതയും കരുത്തുറ്റതുമായ നെറ്റ്​വർക്കും കമ്പനി വാഗ്​ദാനം ചെയ്യുന്നുണ്ട്​.

'രണ്ടുവർഷം മുമ്പ്​ 2018 ആഗസ്​റ്റ്​ 31ന്​ വോഡഫോണും ഐഡിയയും ലയിച്ചിരുന്നു. ഇക്കാലയളവിൽ തങ്ങളുടെ ഉപഭോക്താക്കളെ സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന്​ ഞങ്ങളുടെ ഉപഭോക്താക്കളെ തൃപ്​തിപ്പെടുത്തുന്ന 'വി' ബ്രാൻഡ്​ അവതരിപ്പിക്കുന്നതിൽ സന്തുഷ്​ടനാകുന്നു' -വി ബ്രാൻഡ്​ അവതരിപ്പിച്ചശേഷം എം.ഡിയും സി.ഇ.ഒയുമായ രവീന്ദ്ര തക്കർ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന്​ പ്രധാന അർഥം നൽകുന്നതായിരിക്കും വി ബ്രാൻഡ്​ എന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ മൂലധന നിക്ഷേപമായി 25,000 കോടി സമാഹരിക്കാനാണ്​ തീരുമാനമെന്നും മറ്റു കാര്യങ്ങൾ പിന്നീട്​ വെളിപ്പെടുത്തുമെന്നും രവീന്ദ്ര തക്കർ പറഞ്ഞു. ഇ​തുവഴി ഭാവിയിലെ ബിസിനസ്​ പദ്ധതികൾ തയാറാക്കാനും കരുത്തുറ്റ ബ്രാൻഡിങ്​ സാധ്യമാക്കാനും കഴിയുമെന്നാണ്​ കമ്പനിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷങ്ങളിൽ കമ്പനിക്ക്​ കനത്ത നഷ്​ടം നേരിട്ടിരുന്നു. ജൂൺ പാദത്തിൽ 25,460 കോടിയായിരുന്നു നഷ്​ടം. ഇന്ത്യൻ വിപണി കീഴടക്കിയ ജിയോയോട്​ മത്സരിക്കാനാകും 'വി' ബ്രാൻഡ്​ എന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vodafone IdeaViVi Brand
News Summary - Vodafone Idea unveil brand identity Vi
Next Story