Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുഴിയിൽ നിന്ന്​ പാതാളത്തിലേക്കോ..! നിരക്ക്​ കൂട്ടിയ വൊഡാഫോൺ ഐഡിയക്ക്​ സംഭവിച്ചത്​...
cancel
Homechevron_rightTECHchevron_rightTech Newschevron_right'കുഴിയിൽ നിന്ന്​...

'കുഴിയിൽ നിന്ന്​ പാതാളത്തിലേക്കോ'..! നിരക്ക്​ കൂട്ടിയ വൊഡാഫോൺ ഐഡിയക്ക്​ സംഭവിച്ചത്​...

text_fields
bookmark_border

കടത്തിൽ മുങ്ങി വൻ പ്രതിസന്ധിയിലൂടെയാണ്​ ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ വൊഡാഫോൺ ​ഐഡിയ (വി.ഐ) മുന്നോട്ടുപോകുന്നത്​. മാസങ്ങൾക്ക്​ മുമ്പ്​ കുറഞ്ഞ നിരക്കിൽ​ ഇന്ത്യയിലെ വരിക്കാർക്ക് വാരിക്കോരി ഡാറ്റയും മറ്റ്​ ഒാഫറുകളും നൽകിയിരുന്ന വൊഡാഫോൺ ഐഡിയ, നഷ്​ടം നികത്താനായി സമീപകാലത്താണ്​ അവരുടെ റീചാർജ്​ പ്ലാനുകളുടെ നിരക്ക്​ ഗണ്യമായി കൂട്ടിയത്​.

എന്നാൽ, അതൊന്നും കമ്പനിക്ക്​ യാതൊരുവിധ നേട്ടങ്ങളുമുണ്ടാക്കിയിട്ടില്ല എന്നാണ്​ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്​. അതേസമയം, ഒരുപാട്​ നഷ്​ടമുണ്ടാക്കുകയും ചെയ്​തു. നടപ്പ്​ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം വി.ഐയുടെ ആകെ നഷ്​ടം 7,230.9 കോടി രൂപയാണ്​. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4532.1 കോടിയായിരുന്നു നഷ്ടം. കമ്പനിയുടെ വരുമാനവും 10.80 ശതമാനം ഇടിഞ്ഞിട്ടുണ്ട്​. 10894 കോടിയായിരുന്നു മുന്‍വര്‍ഷത്തെ വരുമാനം. അത്​ 9717 കോടി രൂപയായാണ്​ കുറഞ്ഞത്​.

മറ്റ്​ ടെലികോം കമ്പനികൾക്കൊപ്പം അപ്രതീക്ഷിതമായിട്ടായിരുന്നു വി.ഐയും തങ്ങളുടെ പ്ലാനുകളുടെ നിരക്ക്​ വർധിപ്പച്ചത്​. അതിലൂടെ വരിക്കാരിൽ നിന്നുള്ള പ്രതിമാസ വരുമാനം നടപ്പ്​ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച്​ മൂന്നാം പാദത്തിൽ വർധിച്ചിരുന്നു. 109 രൂപയിൽ നിന്നും 115 രൂപയായാണ്​ കൂടിയത്​.

എന്നാൽ, റീച്ചാർജ്​ പ്ലാനുകളുടെ താരിഫ്​​ കൂടിയതോടെ വരിക്കാർ കൂട്ടമായി വി.ഐ വിട്ടുപോകാൻ തുടങ്ങി. രണ്ട്​ കോടി ആളുകളാണ്​ മൂന്നാംപാദത്തിൽ മറ്റ്​ ടെലികോം സേവനങ്ങളിലേക്ക്​ ചേക്കേറിയത്​. 26.98 കോടിയിൽ നിന്ന് 24.72 കോടിയായാണ്​​ വരിക്കാർ കുറഞ്ഞത്​. താരിഫ്​ ഉയർത്തിയതിലൂടെ വരുമാന വർധനവ്​ പ്രതീക്ഷിച്ച കമ്പനിക്കത് വലിയ​ തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial crisisJioAirtelVodafone IdeaVi
News Summary - Vodafone Idea Q3 loss is bigger that Q3
Next Story