വോഡഫോണ്‍, ഐഡിയ നെറ്റ് വർക്ക് തടസ്സപ്പെട്ടു; ഉപഭോക്താക്കൾ വലഞ്ഞു
text_fieldsകൊച്ചി: വോഡഫോണ്‍, ഐഡിയ സംയുക്ത സംരംഭമായ 'വി'യുടെ നെറ്റ് വർക്ക് സംസ്ഥാനമെങ്ങും തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തടസ്സം അനുഭവപ്പെട്ടു തുടങ്ങിയത്. ആശയവിനിമയം മുടങ്ങിയതോടെ ഉപഭോക്താക്കൾ വലഞ്ഞു.
കനത്ത മഴയെത്തുടർന്ന് ഏതാനുംദിവസം മുമ്പ് മഹാരാഷ്ട്രയിലെ പൂണെ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വി നെറ്റ് വർക്ക് തടസ്സപ്പെട്ടിരുന്നു. കമ്പനിയുടെ പ്രധാന കേന്ദ്രങ്ങളിൽ വെള്ളം കയറിയതാണ കാരണം. 12 മണിക്കൂറിലേറെ പിന്നിട്ടശേഷമാണ് നെറ്റ്വർക്ക് പുനസ്ഥാപിച്ചത്.
ഇന്ന് കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. 'വി' യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു.