Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഞങ്ങൾ ഇവിടെ തന്നെ കാണും, പ്രതിസന്ധികൾ അതിജീവിക്കും - ആത്മവിശ്വാസം പ്രകടിപ്പിച്ച്​ വി സി.ഇ.ഒ
cancel
Homechevron_rightTECHchevron_rightTech Newschevron_right'ഞങ്ങൾ ഇവിടെ തന്നെ...

'ഞങ്ങൾ ഇവിടെ തന്നെ കാണും, പ്രതിസന്ധികൾ അതിജീവിക്കും' - ആത്മവിശ്വാസം പ്രകടിപ്പിച്ച്​ 'വി' സി.ഇ.ഒ

text_fields
bookmark_border

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളാണ്​ 'വി' എന്നറിയപ്പെടുന്ന വോഡഫോണ്‍ ഐഡിയ. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ കാരണമായിരുന്നു സമീപകാലത്തായി 'വി' വാർത്തകളിൽ നിറയാറുള്ളത്​​. ലക്ഷം കോടിയിലധികം കടബാധ്യതയുള്ള വി-ക്ക്​,​ വരിക്കാരുടെ കൊഴിഞ്ഞുപോക്കും കാര്യമായ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​.

2020 തുടക്കം മുതലുള്ള കണക്കുകൾ പ്രകാരം 5.1 കോടി വരിക്കാരെയാണ് വി-ക്ക്​ നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ എയര്‍ടെലിന് 2.1 കോടിയും ജിയോയ്ക്ക് 6.2 കോടിയും പുതിയ വരിക്കാരെ ലഭിച്ചു. വോഡഫോണ്‍ ഐഡിയയിൽ നിന്നും പോകുന്നവരാണ്​ എയർടെലിനും ജിയോക്കും ഗുണകരമാവുന്നത്​.

എന്നാൽ, ഇത്രയൊക്കെ തിരിച്ചടി നേരിട്ടിട്ടും വി തോറ്റുപിന്മാറാൻ തയ്യാറല്ല. എന്തൊക്കെ സംഭവിച്ചാലും അതെല്ലാം അതിജീവിച്ച്​ ഇന്ത്യയിൽ വി നിലനിൽക്കുമെന്ന്​ കമ്പനിയുടെ എംഡിയും സി.ഇ.ഒയുമായ രവീന്ദർ ടക്കാർ പറഞ്ഞു. "വോഡഫോൺ ഐഡിയ ഇവിടെ തന്നെ കാണും, ഞങ്ങളും മത്സര രംഗത്തുണ്ടാകും, ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധികൾ അതിജീവിക്കും, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട." -അദ്ദേഹം വ്യക്​തമാക്കി.

കടക്കെണിയിലായതിനെ തുടർന്ന്​ സർക്കാർ സഹായമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന്​ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ച കമ്പനിക്ക്​​ ആശ്വാസമായി സർക്കാർ പുതിയ പാക്കേജ്​ പ്രഖ്യാപിച്ചിരുന്നു. അതോടെ, സാധ്യതയുള്ള നിക്ഷേപകരുമായി ധനസമാഹരണ കരാറിൽ എത്താൻ കഴിയുമെന്ന് ഇനി തങ്ങൾക്ക്​ ഉറപ്പുണ്ടെന്നും വീന്ദർ ടക്കാർ വ്യക്​തമാക്കി.

അതേസമയം, രാജ്യത്തെ ടെലികോം മേഖലയിൽ കുറഞ്ഞത് മൂന്ന് കമ്പനികൾ മത്സരരംഗത്തുണ്ടെന്ന് സർക്കാർ​ ഉറപ്പുവരുത്തുന്നതും, സർക്കാരിന്​ നൽകാനുള്ള കുടിശ്ശിക അടയ്ക്കുന്നതിന്​ പകരമായി നിക്ഷേപം ബിസിനസിനായി ഉപയോഗിക്കുന്നതും​​​ നിക്ഷേപകർ മുന്നോട്ടുവെച്ച ആവശ്യമായി വോഡഫോൺ ഐഡിയ സിഇഒ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vodafone IdeaVifundraising
News Summary - Vodafone Idea is confident of fundraising deal on govt package boost
Next Story