Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകോൾ, ഡാറ്റാ ചാർജുകൾ...

കോൾ, ഡാറ്റാ ചാർജുകൾ ആദ്യം ഉയർത്തുക 'വി.ഐ'; മറ്റുള്ളവർ പിന്തുടരുമെന്ന്​ പ്രതീക്ഷിക്കുന്നതായും കമ്പനി

text_fields
bookmark_border
കോൾ, ഡാറ്റാ ചാർജുകൾ ആദ്യം ഉയർത്തുക വി.ഐ; മറ്റുള്ളവർ പിന്തുടരുമെന്ന്​ പ്രതീക്ഷിക്കുന്നതായും കമ്പനി
cancel

കോൾ, ഡാറ്റ ചാർജുകൾ ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന്​ എയർടെൽ സി.ഇ.ഒ സൂചന നൽകിയതിന്​ പിന്നാലെ പുതിയ നീക്കത്തിനുള്ള മുന്നറിയിപ്പുമായി വൊഡാഫോൺ ​െഎഡിയയും (വി.​െഎ). കോൾ, ഡാറ്റ സേവനങ്ങളുടെ വില ഉയർത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലികോം സേവനദാതാവാകാൻ ഒരുങ്ങുകയാണ്​ വി.​െഎ. ചാർജ്​ വര്‍ധിപ്പിക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞു മാറാൻ പോകുന്നില്ലെന്നും മറ്റുള്ളവര്‍ വില വര്‍ധനവ് പിന്തുടരാന്‍ മാതൃക കാണിക്കുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് രവീന്ദര്‍ തക്കര്‍ വ്യക്​തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന്​ ടെലികോം കമ്പനികളിൽ ഒന്നായ വി.​െഎ, വില ഉയർത്തുന്നതോടെ മറ്റ്​ കമ്പനികളും അത്​ ഏറ്റെടുത്തേക്കും. നിലവിലെ വിലനിലവാരം സുസ്ഥിരമല്ലെന്ന്​ കമ്പനി സി.ഇ.ഒ വ്യക്​തമാക്കിയിട്ടുണ്ട്​. സെപ്റ്റംബര്‍ 30 ലെ കണക്കുകൾ പ്രകാരം 106.1 ദശലക്ഷം 4 ജി ഉപയോക്താക്കളാണ്​ വി.​െഎക്കുള്ളത്​. വി.​െഎ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (Arpu) ഹ്രസ്വകാലത്തേക്ക് 200 രൂപയും പിന്നീട് 300 രൂപ വരെയാക്കി ഉയര്‍ത്തിയേക്കുമെന്നും അദ്ദേഹം പറയുന്നു.

2019 ഡിസംബറിലായിരുന്നു ടെലികോം ദാതാക്കള്‍ അവസാനമായി പാക്കേജുകള്‍ ഉയര്‍ത്തിയത്. ട്രായ്​യുടെ അനുവാദം ലഭിക്കുന്നതിന്​ പിന്നാലെ പുതിയ താരിഫുകളും പുറത്തുവരും. ട്രായ് വോയ്സ്, ഡാറ്റാ സേവനങ്ങള്‍ക്കായി മുന്‍ഗണനാടിസ്ഥാനത്തില്‍ തറ വില നിശ്ചയിക്കാന്‍ ശ്രമിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ മേധാവി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tariff HikeVodafone-ideaVIRavinder Takkar
News Summary - Voda Idea may move first on rate hike CEO
Next Story