Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവിവോ ഫോണുകളെ...

വിവോ ഫോണുകളെ അലങ്കരിക്കാൻ 'ഒറിജിൻ ഒഎസ്'​ എത്തി; ഇനി അടിമുടി മാറും

text_fields
bookmark_border
വിവോ ഫോണുകളെ അലങ്കരിക്കാൻ ഒറിജിൻ ഒഎസ്​ എത്തി; ഇനി അടിമുടി മാറും
cancel

ലോകത്തെ ഏറ്റവും വലിയ സ്​മാർട്ട്​ഫോൺ നിർമാതാക്കളിൽ ഒന്നാണ്​ വിവോ. വിപണിയുടെ കാര്യത്തിൽ സാംസങ്ങിനും ഹ്വാവേക്കും ആപ്പിളിനും പിറകിലുള്ള​ വിവോയെ കുറിച്ച്​ ആർക്കും മോശം അഭിപ്രായം ഉണ്ടാവാനിടയില്ല. ഒരേയൊരു കാര്യത്തിൽ ഒഴിച്ച്​. അതെ,​ വിവോയുടെ ആൻഡ്രോയഡ്​ സ്​കിൻ ആയ ഫൺടച്ച്​ ഒഎസി​നെ കുറിച്ചാണ് പറഞ്ഞുവരുന്നത്​​. ആപ്പിളി​െൻറ ഐ.ഒ.എസും വൺപ്ലസി​െൻറ ഒാക്​സിജൻ ഒഎസും സാംസങി​െൻറ വൺ യുഐയുമൊക്കെ ഇഷ്​ടപ്പെടുന്നവർ ഏറെയുണ്ട്​.

എന്നാൽ, പലർക്കും ഒത്തുപോവാൻ പറ്റാത്ത ആൻഡ്രോയ്​ഡ്​ സ്​കിൻ ആയി ചൂണ്ടിക്കാട്ടപ്പെടുന്നത്​​​ വിവോയുടെ ഫൺടച്ച്​ ഒഎസ്സിനെയാണ്​. ആ ചീത്തപ്പേര്​ മാറ്റാനൊരുങ്ങുകയാണ്​ ചൈനീസ്​ കമ്പനിയായ വിവോ. പുതിയ യൂസർ ഇൻറർഫേസായ ഒറിജിൻ ഒഎസ്​ അവർ ചൈനയിൽ ലോഞ്ച്​ ചെയ്​ത്​ കഴിഞ്ഞു. വിവോ സ്​മാർട്ട്​ഫോൺ ഉപയോഗിക്കുന്നവർക്ക്​ മികച്ച അനുഭവം സമ്മാനിക്കുന്ന ഒന്നായിരിക്കും പുതിയ യുഐ എന്ന്​ കമ്പനി അവകാശപ്പെടുന്നുണ്ട്​. ഒരു വർഷത്തിലേറെയായി അതിന്​ വേണ്ടിയുള്ള കഠിന പരിശ്രമത്തിലായിരുന്നു കമ്പനി.

പുത്തൻ ഡിസൈനിലും ഉപയോഗിക്കാൻ രസമുള്ള തരത്തിലും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ രീതിയിലാണത്രേ ഒറിജിൻ ഒഎസ്​ ഒരുക്കിയിരിക്കുന്നത്​. എന്തായാലും പുതിയ യു​െഎയുടെ ചില വിശേഷങ്ങൾ അറിയാം.

ക്​ലോട്​സ്​കി ഗ്രിഡ്​

ഗ്രിഡ്ഡുകൾ അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ്​ ഇത്തവണ വിവോ പരീക്ഷിച്ചിരിക്കുന്നത്​. ജാപ്പനീസ്​ പസിൽ ഗെയിം ആയ ക്ലോട്​സ്​കി ഗ്രിഡ്ഡിനെ ഒാർമിപ്പിക്കുന്ന തരത്തിലാണ്​ ഹോം സ്​ക്രീൻ. ഇത്​ യു.​െഎ ഫ്ലെക്​സിബിലിറ്റി വർധിപ്പിക്കുന്നുണ്ട്​. വിൻഡോസ്​ 10ലെ സ്റ്റാർട്ട്​ മെനു പോലെയും തോന്നിക്കാം. ആപ്പ്​ ​​െഎക്കണുകളും നാനോ കാർഡുകളും വിഡ്​ജറ്റുകളും ഇഷ്​ടമുള്ള രീതിയിൽ ക്രമീകരിക്കാം. ഐ.ഒ.എസ്​ 14ആം വേർഷനിൽ ഉള്ളതുപോലെ വ്യത്യസ്​തങ്ങളായ പല വിഡ്​ജെറ്റുകളും ഹോം സ്​ക്രീനിൽ ചേർക്കാൻ സാധിക്കും.

നാനോ അലേർട്ട്​സ്​

ഉപയോക്​താക്കൾ പ്രധാനപ്പെട്ട വിവരങ്ങൾ ശരിയായ സമയത്ത്​ നൽകാനുള്ള ശ്രമത്തി​െൻറ ഭാഗമായി പുതിയ നാനോ അലേർട്ടും അവതരിപ്പിച്ചിരിക്കുകയാണ്​ വിവോ. യൂസർമാർ എല്ലാ ആപ്പുകളും വെറുതെ തുറന്നുനോക്കേണ്ട, അതിന്​ പകരം ആ ആപ്പുകൾ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകൾ ഹോം സ്​ക്രീനിൽ കാർഡുകളായി സജ്ജീകരിച്ചുവെക്കാം.

സ്​ക്രീൻഷോട്ടുകളിൽ കാണുന്നത്​ പോലെ ഒറിജിൻ ഒഎസ്​ നിങ്ങൾക്ക്​ മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ തരും. ഹോം സ്​ക്രീനിലുള്ള കാർഡിൽ തൊട്ട്​ അലാറാം സെറ്റ്​ ചെയ്യാനും നോട്ടുകൾ എഴുതിയെടുക്കാനും സാധിക്കും. നാനോ മ്യൂസിക്​ പ്ലെയർ, ഹോം സ്​ക്രീനിൽ വെച്ചുതന്നെ പാട്ടുകൾ മാറ്റാനും നിർത്താനും സഹായിക്കും. ഇത്തരം കാർഡുകളിൽ ലോങ്​ ​പ്രെസ്​ ചെയ്​താൽ കൂടുതൽ ഫീച്ചറുകൾ അവിടെയും കാണാം.

നാവിഗേഷൻ ഗെസ്​ച്ചേർസ്​

ഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്​ നാവിഗേഷൻ ഗെസ്​ച്ചറുകൾ. ആപ്പുകളിൽ നിന്ന്​ ആപ്പുകളിലേക്ക്​ മാറുന്നതും പിറകിലേക്ക്​ പോകുന്നതും ഫോണിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റ്​ ഒരുമിച്ച്​ കാണാനുമൊക്കെയാണ്​ ഇവ സഹായിക്കുന്നത്​. മൂന്ന്​ ബട്ടണുകൾ നൽകി ഇത്തരം കാര്യങ്ങൾ ചെയ്യുന്ന കാലം ഒക്കെ മാറി, ഇപ്പോൾ സ്​​ക്രീനി​െൻറ വശങ്ങളിൽ നിന്ന്​ കൈ ഒന്ന്​ വലിച്ചാൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്പ്​ ക്ലോസ്​ ചെയ്​ത്​ ഹോമിലേക്ക്​ എത്താൻ സാധിക്കും.

ഇത്തരം നാവിഗേഷൻ ഗെസ്ച്ചറുകൾ യൂസർമാരുടെ ഇഷ്​ടമനുസരിച്ച്​ ക്രമീകരിക്കാൻ വിവോ ഒറിജിൻ ഒഎസിലൂടെ അവസരം നൽകുന്നുണ്ട്​. ഇത്തരം 26 നാവിഗേഷൻ കോമ്പിനേഷനുകളാണ്​ കമ്പനി വാഗ്​ദാനം ചെയ്യുന്നത്​.

പാരലൽ വേൾഡ്​

ഒറിജിൻ ഒഎസിലെ ഏറ്റവും നല്ല ഫീച്ചർ ഇതു തന്നെയാണ്​. ആൻഡ്രോയ്​ഡ്​ ഫോണുകൾ ഉപയോഗിക്കുന്നവരിൽ രണ്ട്​ വിഭാഗക്കാരാണ്​ ഉള്ളത്​. ഒന്ന്​ - സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ യൂസർ ഇൻറർഫേസ്​ ഇഷ്​ടമുള്ളവർ, മറ്റൊന്ന്​ കസ്റ്റമൈസ്​ഡ്​ സ്​കിൻ (എം.​െഎ.യു.​െഎ, വൺ യു.​െഎ, ഒാക്​സിജൻ ഒഎസ്​) ഇഷ്​ടപ്പെടുന്നവർ.

വിവോ ഒറിജിൻ ഒഎസിലൂടെ ഇവ രണ്ടും ഉപയോഗിക്കാൻ അവസരം ഒരുക്കും. ഒറ്റ ക്ലിക്കിലൂടെ സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ യു.​െഎയിലേക്ക്​ മാറാൻ യൂസർമാർക്ക്​ കഴിയും. ഇത്തരത്തിൽ മാറുന്നതിലൂടെ ഒരു ഡാറ്റയും നഷ്​ടപ്പെടുകയുമില്ല.

ഇനിയും അനേകം പുതിയ ഫീച്ചറുകളുമായി എത്തുന്ന ഒറിജിൻ ഒഎസിനായി കാത്തിരിക്കുകയാണ്​ വിവോ ആരാധകർ. ഏതൊക്കെ ഫോണുകളിൽ അത്​ ലഭ്യമാകുമെന്ന്​ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VivoVivo phonesOriginOSfuntouchOS
Next Story