യൂട്യൂബുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങൾ സ്കിപ് ചെയ്യാം; നിയമം പ്രാബല്യത്തിൽ വരുത്താൻ വിയറ്റ്നാം
text_fieldsയൂട്യൂബുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങൾ സ്കിപ് ചെയ്യാൻ നിയമം കൊണ്ടുവന്നിരിക്കുകയാണ് വിയറ്റ്നാം ഗവൺമെന്‍റ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ അഞ്ച് സെക്കന്‍റിനു ശേഷം സ്കിപ് ചെയ്യാൻ ഇതുവഴി സാധിക്കും. ഫെബ്രുവരി 15ന് നിയമം നടപ്പാക്കും എന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളുടെ ദൈർഘ്യം അസഹനീയമായതിനെ തുടർന്നാണ് ഇത് നിയന്ത്രിക്കുവാൻ ഗവൺമെന്‍റ് നിയമം കൊണ്ടുവന്നത്. പുതിയ നിയമം വരുന്നതോടെ മുൻപ് 15 മുതൽ 30 സെക്കന്‍റ് വരെ സ്കിപ് ഓപ്ഷൻ നൽകാതെ കാണേണ്ടിയിരുന്ന പരസ്യങ്ങളെ ഇനി അഞ്ച് സെക്കന്‍റു മുതൽ തന്നെ സ്കിപ് ചെയ്യാൻ സാധിക്കും. ഇത് ഇമേജ് പരസ്യങ്ങൾക്കും, ബാനറുകൾക്കും, പോപ് അപ് പരസ്യങ്ങൾക്കും ബാധകമാണ്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ആദ്യത്തെ അഞ്ചു സെക്കന്‍റിനു ശേഷം പരസ്യം സ്കിപ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാവും. വീഡിയോ, ആനിമേഷൻ, ബാനർ എന്നിങ്ങനെ എല്ലാ തരത്തിലുള്ള പരസ്യങ്ങൾക്കും ഇത് ബാധകമാണ്. മാത്രമല്ല പോപ് അപ് പരസ്യങ്ങൾ ഫേക് ക്ലോസ് ബട്ടൺ ഉപയോഗിച്ച് ഉപയോക്താക്കളെ മിസ് ലീഡ് ചെയ്യാൻ പാടില്ല. നിയമവിരുദ്ധമോ ദോഷകരമോ ആയ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റാണ്. കണ്ടന്‍റ് പ്രൊവൈഡ്ഴ്സ്, ആഡ് പ്ലാറ്റ്ഫോമ്സ്, പബ്ലിഷേഴ്സ് എന്നിവർ ഇത്തരം നിയമ വിരുദ്ധമായ പരസ്യങ്ങൾ 24 മണിക്കൂറിനകം പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണം. ഇല്ലാത്ത പക്ഷം വിയറ്റ്നാം ഇൻഫൊർമേഷൻ മന്ത്രാലയം ഇത്തരം കണ്ടന്‍റുകൾ ബ്ലോക്ക് ചെയ്യുകയും കൂടുതൽ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
രാജ്യത്ത് സുരക്ഷിതവും സൗഹൃദപരവുമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ നിയമം നടപ്പാക്കുന്നതു വഴി ലക്ഷ്യമിടുന്നതെന്ന് വിയറ്റ്നാം ഗവണ്ടമെന്‍റ് വ്യക്തമാക്കി. ഫെബ്രുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതേടെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോക്താക്കൾക്ക് സുഗമമായ ഡിജിറ്റൽ അനുഭവം സാധ്യമാകുമെന്നാണ് ഗവൺമെന്‍റ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

