ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ; പുതിയ റീചാർജ് പ്ലാനുമായി വി.ഐ, തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം
text_fieldsകൊൽക്കത്ത: ഉപഭോക്താക്കൾക്ക് പുതിയ റീചാർജ് പ്ലാനുമായി ടെലികോം ഓപ്പറേറ്ററായ വി.ഐ. കൊൽക്കത്തയിലും തിരഞ്ഞെടുത്ത മറ്റു നഗരങ്ങളിലുമാണ് ലഭ്യമാവുക. അൺലിമിറ്റഡ് കോളുകളോടൊപ്പം അൺലിമിറ്റഡ് ഡാറ്റയും നൽകുന്നുവെന്നതാണ് പുതിയ പ്ലാനിന്റെ പ്രത്യേകത. നോൺസ്റ്റോപ് ഹീറോ എന്നു പേരിട്ടിരിക്കുന്ന പ്ലാൻ ചൊവ്വാഴ്ചയാണ് കമ്പനി പ്രഖ്യാപിച്ചത്. 28 ദിവസം മുതൽ 84 ദിവസം വരെ വാലിഡിറ്റി ഉള്ള പ്ലാനുകൾ നോൺസ്റ്റോപ് ഹീറോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
28 ദിവസത്തേക്കുള്ള പ്ലാനിന് 398 രൂപയാണ് ഈടാക്കുക. കൊൽക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് നിലവിൽ വി.ഐ പുതിയ പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്. ഇതിനു പുറമേ ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, ആസാം, ഒറീസ എന്നിവിടങ്ങളിലും നോൺസ്റ്റോപ് ഹീറോ സേവനങ്ങൾ ലഭ്യമാകും. കേരളം ഈ പട്ടികയിൽ ഇല്ല.
സെന്റർ ഫോർ ഡിജിറ്റൽ ഇക്കോണമി ആൻഡ് പോളിസി റിസർച്ച് റിപ്പോർട്ട് പ്രാകാരം 10 വർഷത്തിനിടെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോഗം 288 മടങ്ങ് കൂടിയിട്ടുണ്ടെന്ന് വി.ഐ പറയുന്നു. 2023ൽ 88.1 കോടി ആയിരുന്ന ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 2024 മാർച്ച് ആവുമ്പോഴേക്കും 95.4 കോടി ആയെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി റിപ്പോർട്ടിലും പറയുന്നു. ഒരാളുടെ മാസ ശരാശരി ഡാറ്റ ഉപയോഗം 20.27 ജി.ബി ആണ്.
വർധിച്ചുവരുന്ന ഡാറ്റ ആവശ്യകതയും ഡാറ്റ തീർന്നു പോകുന്നതിന്റെ പ്രശ്‌നവും പരിഹരിക്കാനാണ് ടെലികോം ഓപ്പറേറ്റർ പുതിയ നോൺസ്റ്റോപ്പ് ഹീറോ പായ്ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. ഈ പായ്ക്കുകൾ അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. പ്രീപെയ്ഡ് റീചാർജ് പായ്ക്കുകളുടെ വാലിഡിറ്റി കാലയളവിലുടനീളം ആശങ്കകളില്ലാത്ത ഡാറ്റ അനുഭവം വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

