മെറ്റ സ്വകാര്യ വാട്സാപ്പ് ചാറ്റുകൾ വായിക്കുന്നുവെന്നാരോപണവുമായി കോടതിയെ സമീപിച്ച് ഉപയോക്താക്കൾ
text_fieldsവാഷിങ്ടൺ: എന്‍റ് ടു എൻക്രിപ്ഷൻ സംവിധാനം ഉണ്ടായിട്ടും സ്വകാര്യ വാട്സാപ്പ് വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് മെറ്റക്കെതിരെ യു.എസ് കോടതിയെ സമീപിച്ച് അന്താരാഷ്ട്ര ഉപയോക്താക്കൾ. സാൻഫ്രാൻസിസ്കോ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉപയോക്താക്കൾ കമ്പനിയിൽ നിന്ന് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
എന്നാൽ ആരോപണം മെറ്റ നിഷേധിച്ചു. വാട്സാപ്പിൽ എന്‍റ് ടു എൻക്രിപ്ഷൻ മെസേജുകൾ അയക്കുന്നവർക്കും അത് സ്വീകരിക്കുന്നവർക്കും മാത്രം കാണാൻ സാധിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളതെന്നും മെറ്റക്ക് അത് വായിക്കാൻ കഴിയില്ലെന്നും കമ്പനി പറഞ്ഞു.
വാട്സാപ്പ് സുരക്ഷിതമല്ലെന്നും എക്സ് ചാറ്റ് ഉപയോഗിക്കാനും ഇലോൺ മസ്ക് സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് സുരക്ഷിതമായി മെസേജുകൾ അയക്കുക എന്ന ലക്ഷ്യത്തോടെ എക്സ് ചാറ്റ് ലോഞ്ച് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

