ചാർജ് ചെയ്യാൻ മാത്രമല്ല, ടൈപ് സി ചാർജർ കൊണ്ട് വേറെയുമുണ്ട് ഉപയോഗങ്ങൾ
text_fieldsടൈപ് സി ചാർജർ കൈവശമില്ലാത്തവർ വളരെ കുറവായിരിക്കും. ഫോണോ, ലാപ്ടോപ്പോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗാഡ്ജെറ്റുകൾ ചാർജ് ചെയ്യാൻ ടൈപ് സി ചാർജർ ഉപയോഗിക്കുന്നവരായിരിക്കും മിക്കവരും. ചാർജ് ചെയ്യുന്നതിലുപരി വേറെയും ഗുണങ്ങൾ ഈ ചാർജിങ് പോർട്ടലിനുണ്ടെന്ന് നിങ്ങൾക്കറിയാമോ.
ഭൂരിഭാഗം സ്മാർട്ട്പോണുകൾക്കും റിവേഴ്സ് ചാർജിങ് ഫീച്ചറുള്ളതിനാൽ ടൈപ് സി പോർട്ടൽ ഉപയോഗിച്ച് നിങ്ങൾക്ക് ഫോണിൽ നിന്നും മറ്റു ഡിവൈസുകൾ ചാർജ് ചെയ്യാവുന്നതാണ്. ഇതിനായി ടൈപ് സി കേബിൾ മാത്രം മതിയാകും. എയർഡ്രോപ്പുകൾ വഴി വലിയ ഫയലുകൾ അയക്കുമ്പോൾ കൂടുതൽ സമയം എടുക്കാറുണ്ട്. അതേസമയം ടൈപ് സി കേബിൾ ഉപയോഗിച്ച് ഫോണുകൾ കണക്റ്റ് ചെയ്താൽ ഡാറ്റ കൈമാറൽ വേഗത്തിൽ കഴിയും.
കൂടാതെ, ഒരു ടൈപ്പ്-സി കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ഫോണോ ലാപ്‌ടോപ്പോ നേരിട്ട് ഒരു ടിവി, മോണിറ്റർ അല്ലെങ്കിൽ പ്രൊജക്ടർ എന്നിവയുമായി ബന്ധിപ്പിച്ച് സ്ക്രീൻ ഷെയർ ചെയ്യാനും സാധിക്കും. ഒരൊറ്റ കേബിൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ നിറവേറ്റാൻ ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

