Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15 വർഷത്തെ അനുഭവസമ്പത്ത് എഐ ഇല്ലാതാക്കി; പ്ലാൻ ബി കരുതിയില്ലെങ്കിൽ പട്ടിണിയാകും, മുന്നറിയിപ്പുമായി ടെക്കി

text_fields
bookmark_border
https://www.madhyamam.com/tags/ai
cancel

സാങ്കേതിക രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും ഉണ്ടാക്കുന്ന മാറ്റങ്ങൾ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ടെക്കി. 15 വർഷത്തോളം നീണ്ട അനുഭവസമ്പത്തുള്ള ഇന്ത്യൻ വംശജനായ ടെക്കിയാണ് തനിക്ക് ജോലി നഷ്ടമായ വിവരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇത്രയും എക്സ്പീരിയൻസ്ഡ് ആയ വ്യക്തിയുടെ പോലും ജോലി നഷ്ടമായത് സമൂഹമാധ്യമങ്ങളിൽ ചർച്ച‍യായിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വർഷമായി തന്റെ കമ്പനി ഘട്ടംഘട്ടമായി ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും തന്നെയും ഒഴിവാക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും യുവാവ് പറഞ്ഞു. 15 വർഷത്തെ ഐടി മേഖലയിലെ അനുഭവസമ്പത്ത്, അതങ്ങനെ പെട്ടെന്ന് ഇല്ലാതായി. എഐ എന്നത് യാഥാർത്ഥ്യമാണ് സുഹൃത്തുക്കളേ, നിങ്ങളെ ഇത് ബാധിക്കില്ലെന്ന് കരുതരുത് എന്നാണ് യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഐടി മേഖലയിലെ മറ്റ് ജീവനക്കാർക്കും കടുത്ത മുന്നറിയിപ്പാണ് ഇയാൾ നൽകുന്നത്. ഭാവിയിൽ എഐ കൂടുതൽ ജോലികൾ ഏറ്റെടുക്കുമെന്നതിനാൽ എല്ലാവരും ഒരു പ്ലാൻ ബി കരുതണമെന്നും ആവശ്യത്തിന് സേവിങ്സ് സൂക്ഷിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ശമ്പളം കുറവായതിനാൽ ഈ മാറ്റങ്ങൾ പൂർണ്ണമായി ഇന്ത്യയെ ബാധിക്കാൻ ഇത്തിരി സമയം എടുത്തേക്കാം എങ്കിലും മുൻകരുതലുകൾ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക രംഗത്തെ അതിവേഗ മാറ്റങ്ങൾ സാധാരണക്കാരായ ജീവനക്കാരുടെ തൊഴിലിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ സംഭവം. അതിവേഗം വളരുന്ന സാങ്കേതിക രംഗം ഉയർത്തുന്ന വെല്ലുവിളിയാണ് ഇത്തരം പിരിച്ചുവിടലുകളും തൊവിൽ ക്ഷാമവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - us techi lost job after ai development
Next Story