Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഷി സർക്കാരിന്‍റെ കടുംപിടുത്തം; ചൈനയിൽ പ്രവർത്തനം അവസാനിപ്പിച്ച്​ യാഹൂ
cancel
Homechevron_rightTECHchevron_rightTech Newschevron_right'ഷി' സർക്കാരിന്‍റെ...

'ഷി' സർക്കാരിന്‍റെ കടുംപിടുത്തം; ചൈനയിൽ പ്രവർത്തനം അവസാനിപ്പിച്ച്​ യാഹൂ

text_fields
bookmark_border

ഇന്‍റർനെറ്റ്​ സ്ഥാപനങ്ങൾക്ക്​​ മേലുള്ള ഷി ജിൻപിങ്​ സർക്കാരിന്‍റെ നിയമം അടിച്ചേൽപ്പിക്കൽ കാരണം അമേരിക്കയിലെ അന്താരാഷ്​ട്ര ടെക്​നോളജി കമ്പനിയായ യാഹൂ ചൈനയിൽ അവരുടെ പ്രവർത്തനം അവസാനിപ്പിച്ചു. ചൈനയിൽ നിലനിൽക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യം തങ്ങളുടെ പ്രവർത്തനങ്ങൾക്ക്​ അനുകൂലമല്ലെന്നും അതിനാൽ, തിങ്കളാഴ്​ച്ച മുതൽ പ്രവർത്തനം അവസാനിപ്പിച്ചെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നേരിടേണ്ടി വരുന്നത്​ അതിന് തടസ്സംനില്‍ക്കുന്ന നടപടികളാണെന്ന്​ യാഹൂ വ്യക്തമാക്കി. ഇതുവരെ നൽകിയ പിന്തുണയ്​ക്ക് ചൈനയിലെ തങ്ങളുടെ ഉപയോക്താക്കൾക്ക്​ കമ്പനി നന്ദിയറിയിക്കുകയും ചെയ്​തു.

അമേരിക്കൻ ടെക്​ ഭീമൻ മൈക്രോസോഫ്​റ്റിന്​ കീഴിലുള്ള ​പ്രഫഷണൽ സോഷ്യൽ നെറ്റ്​വർക്കിങ്​ സൈറ്റായ ലിങ്ക്​ഡ്​ഇന്നും ദിവസങ്ങൾക്ക്​ മുമ്പ്​ ചൈനയിലെ അവരുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട നെറ്റ്​വർക്കിങ് സൈറ്റായ ലിങ്ക്​ഡ്​ഇൻ ചൈനീസ് നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കൽ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ അവിടെ നിന്നും പിൻവാങ്ങിയത്​. നേരത്തെ

ചൈനയിലെ ആപ്പിൾ സ്​റ്റോറിൽ നിന്നും ഖുർആൻ, ബൈബിൾ ആപ്പുകളും ആമസോണി​െൻറ ഓഡിയോബുക്​ ആപ്പായ 'ഓഡിബിളും' നീക്കം ​ചെയ്യപ്പെട്ടത്​ ടെക്​ ലോകത്ത് ചർച്ചയായി മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YahooChinaTech Company
News Summary - US Tech Company Yahoo quits China citing challenging business environment
Next Story