Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
11-കാരിയായ മകൾ ആത്മഹത്യ ചെയ്​തു; ഇൻസ്റ്റാഗ്രാമിനും സ്നാപ്​ചാറ്റിനുമെതിരെ കോടതി കയറി ഒരമ്മ...
cancel
camera_alt

representative image

Homechevron_rightTECHchevron_rightTech Newschevron_right11-കാരിയായ മകൾ...

11-കാരിയായ മകൾ ആത്മഹത്യ ചെയ്​തു; ഇൻസ്റ്റാഗ്രാമിനും സ്നാപ്​ചാറ്റിനുമെതിരെ കോടതി കയറി ഒരമ്മ...

text_fields
bookmark_border

11-കാരിയായ മകൾ ആത്മഹത്യ ചെയ്​തതിന് ഇൻസ്റ്റഗ്രാമി​െൻറ മാതൃകമ്പനിയായ മെറ്റക്കെതിരെയും (META) സ്നാപ്​ചാറ്റ്​ ഉടമകൾക്കെതിരെയും (Snap Inc) കേസ്​ കൊടുത്ത്​ മാതാവ്​.​ ഇൻസ്റ്റഗ്രാം, സ്​നാപ്​ചാറ്റ്​ തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകളോടുള്ള ആസക്തിയാണ്​ മകളുടെ ആത്മഹത്യയിലേക്ക്​ നയിച്ചതെന്നാണ്​ അവർ ആരോപിക്കുന്നത്​.

അമേരിക്കയിലെ എൻഫീൽഡ് ടൗണിലെ താമസക്കാരിയായ ടാമി ​റോഡ്രിഗസി​െൻറ മകൾ സെലീന റോഡ്രിഗസ്​ ആണ് ഏതാനും മാസങ്ങൾക്ക്​ മുമ്പ്​​ ജീവനൊടുക്കിയത്​. രണ്ട്​ ഇമേജ്​ ഷെയറിങ്​ ആപ്പുകളുടെയും അപകടകരമായ സവിശേഷതകൾ മൂലമാണ് മകളുടെ മരണം സംഭവിച്ചതെന്നാണ് മാതാവ്​​ പരാതിയിൽ പറയുന്നത്​. സമൂഹമാധ്യമങ്ങൾ കുട്ടികളിൽ ചെലുത്തുന്ന മോശമായ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് സുക്കർബർഗി​െൻറ കമ്പനിക്കെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പുതിയ കേസ്​ വരുന്നത്​​.

മരിച്ച സെലീനയുടെ അമ്മയ്​ക്ക്​​ വേണ്ടി സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെൻററാണ്​ (എസ്.എം.വി.എൽ.സി) കാലിഫോർണിയയിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്​. അവരുടെ പ്രസ്താവനയിൽ പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാമിനോടും സ്നാപ്ചാറ്റിനോടും "തീവ്രമായ" ആസക്തിയായിരുന്നുവെന്ന്​ പരാമർശിക്കുന്നുണ്ട്​.

അമ്മ ടാമി മകളുടെ സ്​മാർട്ട്​ ഫോണും മറ്റ്​ ഉപകരണങ്ങളും പലതവണ പിടിച്ചുവെച്ചിരുന്നു. സോഷ്യൽ മീഡിയയോടുള്ള അവളുടെ ആസ​ക്​തി കുറയ്​ക്കാനായി ഒന്നിലധികം തവണ സെലീനക്ക്​ മാനസികാരോഗ്യ ചികിത്സ തേടേണ്ടി വന്നിരുന്നു. 'ഇത്രത്തോളം സമൂഹ മാധ്യമങ്ങളോട്​ ആസ്​കതിയുള്ള ഒരു രോഗിയെ കണ്ടിട്ടില്ലെന്ന്​' അവളെ ചികിത്സിച്ച തെറാപ്പിസ്റ്റ്​ സാക്ഷ്യപ്പെടുത്തിയിരുന്നതായും പ്രസ്താവനയിൽ പറയുന്നുണ്ട്​.

2021 ജൂലൈ 21ന് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, സെലീന, മാസങ്ങളോളം ഉറക്കക്കുറവും വിഷാദവും അനുഭവിച്ചിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ അവൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം മുഴുകിയതാണ്​ മകളെ രോഗിയാക്കിയതെന്നും മാതാവ്​ ആരോപിക്കുന്നു.

അതേസമയം, മകളോട്​ നിരന്തരം നഗ്നചിത്രങ്ങളും മറ്റും ആവശ്യപ്പെടുന്നവർ രണ്ട്​ പ്ലാറ്റ്​ഫോമുകളിലും നിരവധിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നുണ്ട്​. അവരിൽ പലർക്കും മകൾ അത്തരം ചിത്രങ്ങൾ പങ്കുവെക്കുകയും, അത്​ പിന്നീട്​ അവളുടെ സഹപാഠികളടക്കം പ്രചരിപ്പിക്കുകയും ചെയ്​തിരുന്നത്രേ. അതോടെ മാനസികമായി കൂടുതൽ തകർന്ന മകൾ ആത്മഹത്യ ചെയ്യുകയായിരുന്നു​വെന്നും ടാമി റോഡ്രിഗസ്​ പരാതിയിൽ വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത അനവധി ഉപയോക്താക്കൾക്ക് ദോഷകരമാണ് എന്ന്​ അറിഞ്ഞുകൊണ്ട്​ തന്നെ, രണ്ട് സോഷ്യൽ മീഡിയ ഭീമന്മാരും അവരുടെ പ്ലാറ്റ്​ഫോമുകൾ രൂപകൽപ്പന ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി പരാതിക്കാരി ​പ്രസ്​താവനയിൽ വെളിപ്പെടുത്തി.

സംഭവത്തിൽ സ്​നാപ്​ചാറ്റ്​ പ്രതികരണമറിയിച്ചിട്ടുണ്ട്​. ബിബിസിക്ക് അയച്ച ഒരു പ്രസ്താവനയിൽ, സെലീനയുടെ മരണവാർത്തയിൽ സ്നാപ്​ചാറ്റ്​ വക്താവ് ഞെട്ടൽ രേഖപ്പെടുത്തി. എന്നാൽ കേസിനെക്കുറിച്ച് പ്രത്യേകം പ്രതികരിക്കാൻ വിസമ്മതിച്ചു. തങ്ങളുടെ കമ്യൂണിറ്റിയുടെ ക്ഷേമത്തേക്കാൾ വലുത​ായി മറ്റൊന്നിനും പ്രധാന്യം നൽകുന്നില്ലെന്ന്​ വക്​താവ്​ വ്യക്​തമാക്കി.

"പരമ്പരാഗത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ചില പൊതു സമ്മർദ്ദങ്ങളും സാമൂഹിക താരതമ്യ സവിശേഷതകളും ഇല്ലാതെ" സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ തങ്ങളുടെ പ്ലാറ്റ്ഫോം ആളുകളെ സഹായിക്കുന്നതായും സ്​നാപ്​ചാറ്റ്​ വിശദീകരിച്ചു. അതേസമയം, മെറ്റ ഇതുവരെ അവരുടെ വിശദീകരണം നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnapchatSocial Media AddictionGirl SuicideInstagramMetaInstagram Addict
News Summary - US Mother sues Meta and Snap over daughter's suicide
Next Story