Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസേർച്ച്​ എഞ്ചിൻ...

സേർച്ച്​ എഞ്ചിൻ രംഗത്തെ ആധിപത്യം ദുരുപയോഗം ചെയ്യുന്നു; ഗൂഗ്​ളിനെതിരെ വിശ്വാസ വഞ്ചന കേസ്​

text_fields
bookmark_border
google-search
cancel

ടെക്​ ഭീമനായ ഗൂഗ്​ളിനെതിരെ വിശ്വാസ വഞ്ചന കേസ്​ ഫയൽ ചെയ്​ത്​ യു.എസ്​ നീതിന്യായ വകുപ്പ്​. ഗൂഗ്​ൾ അവരുടെ സേർച്ച്​ എഞ്ചിൻ ബിസിനസിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ്​ പരാതി. നിലവിൽ ആഗോളതലത്തിലുള്ള സ്വീകാര്യതയും ബന്ധങ്ങളും മറ്റും എതിരാളികളെ തരംതാഴ്​ത്താൻ കമ്പനി ഉപയോഗപ്പെടുത്തിയെന്നും യു.എസ്​ ജസ്റ്റിസ്​ ഡിപ്പാർട്ട്​മെൻറ്​ ചൂണ്ടിക്കാട്ടുന്നു. യു.എസ്​ ഡിസ്​ട്രിക്​ട്​ കോടതിയിൽ ഫയൽ ചെയ്​ത കേസിലാണ്​ ഗൂഗ്​ൾ അവരുടെ സേർച്ച്​ എഞ്ചിൻ ബിസിനസിൽ മുന്നേറാൻ ചെയ്തുകൂട്ടുന്ന പ്രവർത്തികളെ കുറിച്ച്​ വിശദീകരിക്കുന്നത്​.

എതിരാളികളായ മറ്റ്​ സേർച്ച്​ എഞ്ചിനുകൾ ഫോണുകളിൽ ഒാപഷ്​നായി നൽകുന്നതടക്കം ഒഴിവാക്കാനായി കമ്പനികളുമായി രഹസ്യകരാർ ഗൂഗ്​ൾ ഒപ്പുവെച്ചിട്ടുണ്ടെന്ന്​ അവർക്കെതിരെ വന്ന പരാതിയിൽ വ്യക്​തമാക്കുന്നുണ്ട്​. ഡക്​ഡക്​ ഗോ, മൈക്രോസോഫ്റ്റ്​ ബിങ്​, യാഹൂ പോലുള്ള നിരവധി ചെറുതും വലുതുമായ സേർച്ച്​ എഞ്ചിനുകൾക്കെതിരെയായിരുന്നു ഗൂഗ്​ളി​െൻറ രഹസ്യമായുള്ള നീക്കം. ഫോണുകൾ അടക്കമുള്ള വിവിധ ഗാഡ്​ജറ്റുകളിൽ ഉപയോക്​താക്കൾക്ക് നീക്കം ചെയ്യാൻ പറ്റാത്ത വിധത്തിൽ ഗൂഗ്​ൾ സേർച്ച്​ എഞ്ചിൻ നിർബന്ധിതമായി പ്രീ-ഇൻസ്റ്റാൾ ചെയ്​തുവരുന്നതായും പരാതിയിൽ പറയുന്നുണ്ട്​.

ആപ്പിൾ ​െഎഫോണുകളിലെ വെബ്​ ബ്രൗസറായ സഫാരിയുടെ പ്രധാന സേർച്ച്​ എഞ്ചിനായി നിലനിർത്തുന്നതിന്​ ഗൂഗ്​ൾ ആപ്പിളിന്​ വർഷാവർഷം 12 ബില്യൺ ഡോളർ പണമായി നൽകുന്നുണ്ട്​. ആപ്പിളി​െൻറ വാർഷിക വരുമാനത്തി​െൻറ 20 ശതമാനത്തോളം വരുമത്​. ആപ്പിളി​െൻറ സേർച്ച്​ എഞ്ചിൻ എന്ന സ്ഥാനം പോയാൽ അത്​ വലിയ വെല്ലുവിളിയാകുമെന്നാണ്​ കമ്പനി കരുതുന്നതെന്നും ഗൂഗ്​ളിനെതിരെ വന്ന ലോസ്യൂട്ടിൽ പറയുന്നു.

അതേസമയം, തങ്ങൾക്കെതിരെ വന്ന പരാതികൾക്ക്​ മറുപടിയുമായി ഗൂഗ്​ൾ എത്തുകയും ചെയ്​തു. എല്ലാം തെറ്റായ ആരോപണങ്ങളാണെന്ന്​ പറഞ്ഞ അവർ, ആപ്പിൾ ഗൂഗ്​ളിനെ സേർച്ച്​ എഞ്ചിനായി സ്വീകരിച്ചത്​ ഗൂഗ്​ൾ ഏറ്റവും മികച്ചതായത്​ കൊണ്ടാണെന്നും വ്യക്​തമാക്കി. വിൻഡോസിൽ ബിങ് ആണ്​​ സേർച്ച്​ എഞ്ചിനായി വരുന്നതെന്നും അവിടെ എന്തുകൊണ്ടാണ്​ ഗൂഗ്​ൾ വരാത്തതെന്നും ബ്ലോഗ്​ പോസ്റ്റിൽ കമ്പനി ചോദിക്കുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleAntitrust LawsuitUS Justice Department
News Summary - US Justice Department Files Antitrust Lawsuit Against Google
Next Story