Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightലോകപ്രശസ്​ത ചൈനീസ്​...

ലോകപ്രശസ്​ത ചൈനീസ്​ ഡ്രോൺ കമ്പനിയെയും കരിമ്പട്ടികയിലാക്കി അമേരിക്ക; കാരണമുണ്ട്​...!

text_fields
bookmark_border
ലോകപ്രശസ്​ത ചൈനീസ്​ ഡ്രോൺ കമ്പനിയെയും കരിമ്പട്ടികയിലാക്കി അമേരിക്ക; കാരണമുണ്ട്​...!
cancel

ഹ്വാവേ, ZTE എന്നീ പ്രമുഖ കമ്പനികൾക്ക്​​ പിന്നാലെ ലോകപ്രശസ്​ത ചൈനീസ് ഡ്രോൺ കമ്പനിയായ ഡി.ജെ.ഐയെ​യും ബ്ലാക്​ലിസ്റ്റിൽ പെടുത്തി യു.എസ്​ വാണിജ്യ വകുപ്പ്​. ചിപ്​ നിർമാതാക്കളായ എസ്​.എം.​െഎ.സിയും ഡസനോളം വരുന്ന മറ്റ്​ ചൈനീസ്​ കമ്പനികളും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​. ഡി.ജെ.ഐ രാജ്യത്തി​െൻറ സുരക്ഷക്ക്​ ഭീഷണിയാണെന്നാണ് യു.എസ്​​ ആരോപണം. നിലവിൽ അമേരിക്കൻ കമ്പനികളുമായി ബിസിനസ്​ നടത്തുന്നതിൽ നിന്നും അവരെ വിലക്കിയിട്ടുണ്ട്​.

ഒാരോ കമ്പനികളെയും നിരോധിച്ചതിന്​ അമേരിക്കയ്​ക്ക്​ പറയാൻ വിചിത്രങ്ങളായ കാരണങ്ങളുമുണ്ട്​. 'ദുരുപയോഗം ചെയ്യാനിടയുള്ള ജനിതക ശേഖരണത്തിലൂടെയും വിശകലനത്തിലൂടെയും ഉയർന്ന സാങ്കേതിക നിരീക്ഷണത്തിലൂടെയും ചൈനക്കുള്ളിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക്​ അത്തരം കമ്പനികൾ കാരണമാവുന്നുണ്ടെന്നാണ്​ യു.എസ്​ വാണിജ്യ വകുപ്പ്​ ആരോപിക്കുന്നത്​.

ചൈനീസ് സർക്കാരുമായുള്ള ഡ്രോൺ കമ്പനിയുടെ നയതന്ത്രപരമായ പങ്കാളിത്തത്തെയും സിൻജിയാങ് പ്രവിശ്യയിലെ തടങ്കൽപ്പാളയങ്ങൾ നിരീക്ഷിക്കാൻ പൊലീസ് പ്രസ്​തുത കമ്പനിയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ്​​​ അമേരിക്കയുടെ വിലക്കെന്നാണ്​​ റിപ്പോർട്ട്​. യു.എസ് വിദേശ നയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ലോകമെമ്പാടുമുള്ള അടിച്ചമർത്തൽ ഭരണകൂടങ്ങളിലേക്ക്​ ചൈന അവരുടെ ഉത്​പന്നങ്ങൾ കയറ്റുമതി ചെയ്ത്​ സഹായിക്കുന്നതും ചില കമ്പനികളെ കരിമ്പട്ടികയിൽ പെടുത്താൻ കാരണമായതായി അമേരിക്ക വ്യക്​തമാക്കുന്നുണ്ട്​​.


അതേസമയം, യുഎസ് വാണിജ്യ വകുപ്പി​െൻറ തീരുമാനത്തിൽ ഡി‌.ജെ.‌ഐ നിരാശ രേഖപ്പെടുത്തി. 'അമേരിക്കയിലെ ഉപഭോക്താക്കൾക്ക് സാധാരണ പോലെ തന്നെ ഡി.ജെ‌.ഐ ഉത്​പന്നങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും തുടരാം. ഞങ്ങളുടെ കമ്പനിയെ നിർവചിക്കുന്നതും ലോകത്തിന് പ്രയോജനം ചെയ്യുന്നതുമായ ഏറ്റവും നൂതനമായ ഉത്​പ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ഡി‌.ജെ.‌ഐ പ്രതിജ്ഞാബദ്ധമാണ്, "കമ്പനി ഒൗദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huaweiUS GovernmentDrone
News Summary - US Government Blacklists Drone Company DJI
Next Story