ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോണിലൂടെ പണമിടപാട് നടത്താം
text_fieldsഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിൽ ഇന്ന് വേഗതയിലും സുതാര്യമായും ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമുക്ക് നഷ്ടമായേനേ. അതിലൊന്നാണ് ബാങ്കിലും എ.ടി.എമ്മിലും പോകാതെ വീട്ടിലിരുന്ന് കൊണ്ടുതന്നെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത്. ഇത്തരം സാങ്കേതിക സൗകര്യങ്ങൾ ഒഴിവാക്കിത്തരുന്നത് അനാവശ്യ സമയ നഷ്ടവും മറ്റ് നൂലാമാലകളുമാണ്.
എന്നാൽ, ഇന്റർനെറ്റ് വേഗത കുറവോ ഡേറ്റ പ്ലാൻ കാലാവധി കഴിയുകയോ ചെയ്യുന്ന അവസരങ്ങളിൽ എന്തുചെയ്യും? ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി മുതൽ പണ ഇടപാടുകൾ ചെയ്യാനുള്ള സൗകര്യവും നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
ഓഫ് ലൈൻ ഇടപാടുകൾക്ക്
- യു.പി.ഐ പ്രവർത്തിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് *99# ലേക്ക് വിളിക്കുക.
- നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക. ഇംഗ്ലീഷ് ഉൾപ്പെടെ 13 ഭാഷകൾ ലഭ്യമാണ്.
- ബാങ്കിന്റെ ഐ.എഫ്.എസ്.സി നമ്പർ നൽകുക
- നിങ്ങളുടെ ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്ത എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്ക്രീനിൽ തെളിയും. അതിൽ നിന്നും ഇടപാടുകൾ നടത്താൻ താൽപര്യമുള്ള അക്കൗണ്ട് തിരഞ്ഞെടുക്കുക.
- ഡെബിറ്റ് കാർഡിന്റെ അവസാന ആറക്കങ്ങളും കാർഡിന്റെ കാലാവധി അവസാനിക്കുന്ന തീയതിയും നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- അവസാനമായി യു.പി.ഐ പിൻ നമ്പർ കൂടി നൽകുക.
ഇടപാടുകൾ നടത്തിയ ശേഷം വീണ്ടും *99# ലേക്ക് വിളിച്ച് ഓഫ് ലൈൻ യു.പി.ഐ ഇടപാട് അവസാനിപ്പിക്കാൻ മറക്കരുത്. പണമിടപാടുകൾക്ക് പുറമെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് തുക അറിയാനും ഇതുവഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

