അൺലിമിറ്റഡ് 5ജി ഡാറ്റാ പ്ലാനുകളിൽ ഹോട്ട്സ്പോട്ട് ഉപയോഗത്തിന് വിലക്ക്; നിബന്ധനകൾ വിവാദമായതോടെ മാറ്റങ്ങളുമായി എയർടെൽ
text_fieldsനിങ്ങൾ ഒരു എയർടെൽ ഉപഭോക്താവാണോ? എയർടെൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റാ പ്ലാനുകളിൽ മൊബൈൽ ഹോട്ട്സ്പോട്ട് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രചരിക്കുന്ന എയർടെലിന്റെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയ സ്ക്രീൻഷോട്ടിലാണ് ഈ വിവരമുള്ളത്.
അൺലിമിറ്റഡ് 5ജി ആക്റ്റിവേറ്റ് ചെയ്ത ഉപഭോക്താക്കൾക്ക് മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഡാറ്റ പങ്കിടാൻ അനുവാദമുണ്ടായിരിക്കില്ല എന്ന് ഇതിൽ വ്യക്തമാക്കുന്നു. അതായത്, ഹോട്ട്സ്പോട്ട് ഉപയോഗിക്കുമ്പോൾ അൺലിമിറ്റഡ് 5ജിക്ക് പകരം ഉപഭോക്താവിന്റെ പ്രതിദിന 4ജി ക്വോട്ടയിൽ നിന്നായിരിക്കും ഡാറ്റ കുറയുക.
ഇതിനെതിരെ ഉപഭോക്താക്കളിൽ നിന്നും ശക്തമായ വിമർശനം ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ കമ്പനി ടേംസ് ആന്‍റ് കണ്ടീഷൻസ് അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്. ഹോട്ട്സ്പോട്ട് ഉപയോഗത്തിന് വിലക്കുണ്ടെന്ന പരാമർശം കമ്പനി നിലവിൽ ഔദ്യോഗിക നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഗൂഗിൾ സെർച്ചിലെ എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന്‍റെ ടേംസ് ആന്‍റ് കണ്ടീഷൻസിലും 299 രൂപയും അതിൽ കൂടുതലുമുള്ള പ്രീപെയ്ഡ് പ്ലാനുകൾ ക്ലെയിം ചെയ്യുന്ന ഉപഭോക്താക്കൾക്ക് 5ജി ഡാറ്റ ക്ലെയിം ചെയ്യാനുള്ള അർഹതയുണ്ടെന്ന് മാത്രമാണ് പറയുന്നത്. 5ജി സേവനം ലഭ്യമായ പ്രദേശങ്ങളിൽ 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി സേവനം ലഭ്യമാക്കുമെന്ന് എയർടെലിന്‍റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കുള്ള ടേംസ് ആന്‍റ് കണ്ടീഷനിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

