Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഉപയോക്​താക്കളോട്​...

ഉപയോക്​താക്കളോട്​ വിശ്വാസ വഞ്ചന; ഫേസ്​ബുക്കിനെതിരെ അന്വേഷണം

text_fields
bookmark_border
Facebook, Mark Zuckerberg
cancel

പുതിയ സ്വകാര്യതാ നയത്തെ തുടർന്ന്​ വാട്​സ്​ആപ്പ്​ നേരിടുന്ന പ്രതിസന്ധിക്ക്​ പുറമേ, മാതൃകമ്പനിയായ ഫേസ്​ബുക്കിനും തിരിച്ചടി മുറുകുന്നു. ബ്രിട്ടനിൽ ഫേസ്​ബുക്കിനെതിരെ കോമ്പറ്റീഷൻ റെഗുലേറ്റർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്​. വിശ്വാസ വഞ്ചനയുടെ പേരിലാണ്​ അടുത്ത കുറച്ച്​ മാസങ്ങൾക്കുള്ളിൽ അമേരിക്കൻ സോഷ്യൽ മീഡിയ ഭീമനെതിരെ അന്വേഷണം നടത്തുക.

ഈ വർഷം തുടക്കത്തിൽ യു.കെ സർക്കാർ ഗൂഗ്​ളിനും ആപ്പിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നു. സമൂഹ മാധ്യമ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ഓൺലൈൻ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്​താക്കളുടെ വിവരങ്ങൾ ഫേസ്​ബുക്ക്​ അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ്​ ബ്രിട്ടനിലെ കോമ്പറ്റീഷൻ ആൻഡ്​ മാർക്കറ്റ്​സ്​ അധികൃതർ പരിശോധിക്കുകയെന്ന്​ അടുത്ത വൃത്തങ്ങൾ ഫിനാൻഷ്യൽ ടൈംസിനോട്​ വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebookcustomer data
News Summary - UK antitrust regulator prepares to investigate Facebook
Next Story